വണ്ണം കുറയ്ക്കണോ? ഡയറ്റ് ചെയ്യുന്നവര്‍ക്ക് കഴിക്കാവുന്ന നാല് തരം സ്‌നാക്‌സ്...

By Web TeamFirst Published Nov 9, 2020, 4:02 PM IST
Highlights

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട വിഭവങ്ങളാണ് ഫൈബര്‍ അല്ലെങ്കില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍.

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. ഇത്തരത്തില്‍ ഭക്ഷണം കുറയ്ക്കുന്നത് വിശപ്പ് കൂടാന്‍ കാരണമാകും. ഇങ്ങനെ വിശക്കുമ്പോള്‍ ഓടി പോയി സ്നാക്സ് കഴിക്കുന്നവരുമുണ്ട്. 

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട വിഭവങ്ങളാണ് ഫൈബര്‍ അല്ലെങ്കില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍. നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും. കലോറി കുറഞ്ഞ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അമിതവണ്ണം നിയന്ത്രിക്കാന്‍ കഴിയും.

ഇത്തരത്തില്‍ ഇടയ്ക്ക് വിശക്കുമ്പോള്‍ സ്നാക്സായി കഴിക്കാവുന്ന ഫൈബര്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ഫ്ലാക്സ് സീഡ് അഥവാ ചെറുചണവിത്ത് പോഷകസമ്പുഷ്ടമായ ഒരു ധാന്യമാണ്. നാരുകള്‍ ധാരാളമുള്ള ഫ്ലാക്സ് സീഡ് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൊഴുപ്പ് ക‍ൂടിയ ഭക്ഷണം കഴിക്കുന്നവരിൽ പൊണ്ണത്തടി ഉണ്ടാകാതെ സംരക്ഷിക്കാൻ ഫ്ലാക്സ് സീഡിനു കഴിയും. 

രണ്ട്...

പോപ്പ് കോണ്‍ ആണ് ഈ പട്ടികയിലെ രണ്ടാമന്‍. ഫൈബര്‍ ധാരാളമുള്ള, കലോറി കുറഞ്ഞതുമായ പോപ്പ് കോണ്‍ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

മൂന്ന്...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 

നാല്...

ഓട്സ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊളസ്ട്രോളിനെ കുറയ്ക്കാനും ഓട്സ് സഹായിക്കും. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഓട്സ്. 

Also Read: വണ്ണം കുറയ്ക്കണോ? രാവിലെ ഈ നാല് കാര്യങ്ങള്‍ ചെയ്യൂ...

click me!