ലോക്ക്ഡൗണില്‍ വര്‍ക്കൗട്ട് ഇനി വീട്ടില്‍ തന്നെ ചെയ്യാം; വീഡിയോ

By Web TeamFirst Published May 10, 2021, 11:29 AM IST
Highlights

ലോക്ക്ഡൗണ്‍ ആയതിനാല്‍ ജിമ്മില്‍ പോകാത്തതിന്‍റെ വിഷമത്തിലാണ് പലരും. അതേസമയം ശരീരഭാരം നിയന്ത്രിക്കാനായി വര്‍ക്കൗട്ട് വീട്ടിലും ചെയ്യാവുന്നതേയുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഫിറ്റ്നസ് ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റിയവരാണ് പുതുതലമുറ. കരുത്തുറ്റ പേശികളും ഒതുങ്ങിയ അരക്കെട്ടുമൊക്കെ ലക്ഷ്യമിട്ടാണ് അവര്‍ ജിമ്മുകളില്‍ അധ്വാനിക്കുന്നത്. 

എന്നാല്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ ജിമ്മില്‍ പോകാത്തതിന്‍റെ വിഷമത്തിലാണ് പലരും. അതേസമയം ശരീരഭാരം നിയന്ത്രിക്കാനായി വര്‍ക്കൗട്ട് വീട്ടിലും ചെയ്യാവുന്നതേയുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ഉപകരണങ്ങളുടെ സഹായം ഇല്ലാതെ വീട്ടില്‍ ഇരുന്ന് ചെയ്യാവുന്ന വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഫിറ്റ്നസ് ട്രെയ്നറായ  യാസ്മിന്‍ കറാച്ചിവാല. 

ശരീരത്തിലെ കൊഴുപ്പ് കത്തിച്ചുകളയാന്‍ സഹായിക്കുന്ന ചില വ്യായാമ മുറകളാണ് യാസ്മിന്‍ പരിചയപ്പെടുത്തുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് യാസ്മിന്‍ വീഡിയോ പങ്കുവച്ചത്. അഞ്ച് കാര്‍ഡിയോ വര്‍ക്കൗട്ടുകളാണ് യാസ്മിന്‍ ചെയ്തുകാണിക്കുന്നത്. സ്‌ക്വാട്ട്, സിറ്റ് അപ്, പുഷ് അപ് തുടങ്ങിയവയെ പരിഷ്കരിച്ചുകൊണ്ടുള്ള വ്യായാമ മുറകളാണിത്. ഓരോ സെറ്റും 45 സെക്കന്‍റ് വീതം മൂന്ന് തവണ ചെയ്യണം. 

 

Also Read: തല കുത്തിനില്‍ക്കുന്ന താരം; വൈറലായി വര്‍ക്കൗട്ട് വീഡിയോ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!