വര്‍ക്കൌട്ട് ചെയ്യുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും താരം എപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരു വര്‍ഷത്തേക്കുള്ള 'ഫിറ്റ്‌നസ്' ചലഞ്ച് ചെയ്ത താരത്തിന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുമുണ്ട്.

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുന്നതില്‍ സെലിബ്രിറ്റികള്‍ എപ്പോഴും മുന്നിലാണ്. ലോക്ക്ഡൗണ്‍ കാലത്ത് വ്യായാമത്തില്‍ കുറച്ചധികം ശ്രദ്ധ കൊടുക്കുകയാണ് ബോളിവുഡ് താരങ്ങള്‍. അത്തരത്തില്‍ ഫിറ്റ്നസില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ടെലിവിഷന്‍ താരവും അവതാരകയുമാണ് മന്ദിര ബേദി. 

വര്‍ക്കൌട്ട് ചെയ്യുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും താരം എപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരു വര്‍ഷത്തേക്കുള്ള 'ഫിറ്റ്‌നസ്' ചലഞ്ച് ചെയ്ത താരത്തിന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുമുണ്ട്. ഇപ്പോഴിതാ മന്ദിരയുടെ ഏറ്റവും പുത്തന്‍ വര്‍ക്കൗട്ട് വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. തല കുത്തിനിന്നാണ് താരത്തിന്‍റെ വര്‍ക്കൗട്ട്. 

View post on Instagram

മന്ദിര തന്നെയാണ് വര്‍ക്കൗട്ട് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കൈ കുത്തി തല കീഴായി നില്‍ക്കുന്ന മന്ദിരയെ ആണ് വീഡിയോയില്‍ കാണുന്നത്. 49 വയസ് പിന്നിട്ടുവെങ്കിലും പ്രായം മന്ദിരയുടെ ശരീരത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കടുത്ത വര്‍ക്കൗട്ടുകളും ഡയറ്റുമെല്ലാം ആകാം ഇതിന് പിന്നിലെ രഹസ്യമെന്നും ആരാധകര്‍ പറയുന്നു. 

Also Read: ഇത് തണ്ണിമത്തൻ കൊണ്ടുള്ള വ്യായാമം; വീഡിയോയുമായി ഫിറ്റ്‌നസ് ഫ്രീക്ക് മിലിന്ദ് സോമന്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona