'അമ്മയ്ക്കൊപ്പം ഞാനുമുണ്ട്'; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്‍റെ വ്യായാമ വീഡിയോ വൈറല്‍

Published : Jun 01, 2022, 06:34 PM ISTUpdated : Jun 02, 2022, 02:39 PM IST
 'അമ്മയ്ക്കൊപ്പം ഞാനുമുണ്ട്'; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്‍റെ വ്യായാമ വീഡിയോ വൈറല്‍

Synopsis

അമ്മ ചെയ്യുന്നത് അനുകരിക്കാൻ ശ്രമിക്കുന്ന കുഞ്ഞിനോട് കൃത്യമായി  എന്താണ് ചെയ്യേണ്ടതെന്ന് മിഷേല്‍ പറഞ്ഞ് കൊടുക്കുന്നതും വീഡിയോയില്‍ കാണാം. 

അമ്മയ്ക്കൊപ്പം വ്യായാമം ചെയ്യുന്ന ഒരു കൊച്ചു മിടുക്കനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഇതിലിത്ര അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു എന്നാണോ ? എന്നാല്‍ കുഞ്ഞിന്‍റെ പ്രായം കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും. അഞ്ച് മാസം  മാത്രം പ്രായമുള്ള ഓസ്റ്റിന്‍ എന്ന കുഞ്ഞ് മിടുക്കനാണ് തന്‍റെ അമ്മയ്ക്കൊപ്പം വ്യായാമം ചെയ്യുന്നത്. ഫിറ്റ്നസ് ട്രെയിനറായ മിഷേലും   കുഞ്ഞും എൽബോ പ്ലാങ്ക് ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. 

അമ്മ ചെയ്യുന്നത് അനുകരിക്കാൻ ശ്രമിക്കുന്ന കുഞ്ഞിനോട് കൃത്യമായി  എന്താണ് ചെയ്യേണ്ടതെന്ന് മിഷേല്‍ പറഞ്ഞ് കൊടുക്കുന്നതും വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമില്‍ മിഷേല്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. അമ്മ പതിവ് പോലെ വ്യായാമം ചെയ്യുന്നത് കണ്ടാണ് ഓസ്റ്റിന്‍ ഓടി വരുന്നത്. അതിന് ശേഷം അമ്മ നിൽക്കുന്നത് പോലെ നിൽക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. തന്റെ സർവ ശക്തിയുമെടുത്താണ് കുഞ്ഞ് എല്‍ബോ പ്ലാങ്ക് പൊസിഷിനിലേക്ക് എത്തുന്നത്. കുറച്ച് സമയത്തേക്ക് അങ്ങനെ തന്നെ അവന്‍ നിൽക്കുന്നതാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.

മിഷേല്‍ തന്നെയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ വ്യായാമ വീഡിയോ പോസ്റ്റ് ചെയ്തത്.' എന്റെ അഞ്ച്  മാസം പ്രായമുള്ള കുഞ്ഞ് പുതിയ ചില കാര്യങ്ങൾ പഠിക്കുകയാണ്. അമ്മയെ പോലെ ശക്തനാണ്. എനിക്ക് അതിൽ അഭിമാനമുണ്ട്' എന്നാണ് വീഡിയോയ്ക്ക് മിഷേല്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.   ഏതൊരു കാര്യവും വേഗത്തിൽ പഠിച്ചെടുക്കാനുള്ള ഒരു പ്രത്യേക കഴിവ് കുഞ്ഞുങ്ങൾക്കുണ്ട്. പുതിയ കാര്യങ്ങൾ ചെയ്യാനും പഠിക്കാനും അവർക്ക് ജിജ്ഞാസയും ആകാംക്ഷയും വളരെ കൂടുതലാണ്. എന്തായാലും അമ്മയ്‌ക്കൊപ്പം വ്യായാമം ചെയ്യുന്ന ഒരു കൊച്ചു മിടുക്കന്‍റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ