വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ...

By Web TeamFirst Published Sep 18, 2022, 9:14 PM IST
Highlights

തെരുവുനായ്ക്കളിലെന്ന പോലെ തന്നെ വീട്ടിൽ വളർത്തുന്ന നായ്ക്കളിലും അക്രമവാസനയുണ്ടാകാം. രണ്ട് വിഭാഗത്തിലും ബുദ്ധിയും ശക്തിയും നിയന്ത്രിച്ച് മുന്നേറാൻ കഴിവുള്ളവയും ഇല്ലാത്തവും ഉണ്ട്. എന്നുവച്ചാൽ അക്രമിക്കുന്ന നായ്ക്കളും അല്ലാത്തവയും രണ്ട് വിഭാഗത്തിലുമുണ്ട്. എല്ലാ തെരുവുനായ്ക്കളെയും പേടിക്കേണ്ട കാര്യമില്ല. എന്നാൽ ചിലതിനെ ഭയന്നേ മതിയാകൂ എന്ന് സാരം.

തെരുവുനായ ആക്രമണത്തെ കുറിച്ച് വ്യാപകമായ ചർച്ചകളാണ് ഇന്നെങ്ങും നടക്കുന്നത്. കൂട്ടത്തിൽ തന്നെ അക്രമാസക്തരായ വളർത്തുനായ്ക്കളെ കുറിച്ചും ചർച്ചകളുയരുന്നുണ്ട്. ഇതിനിടെ ആളുകൾക്ക് നേരെ പാഞ്ഞുചെല്ലുന്ന ചില വളർത്തുനായ്ക്കളുടെ വീഡിയോകളും കാര്യമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. 

തെരുവുനായ്ക്കളിലെന്ന പോലെ തന്നെ വീട്ടിൽ വളർത്തുന്ന നായ്ക്കളിലും അക്രമവാസനയുണ്ടാകാം. രണ്ട് വിഭാഗത്തിലും ബുദ്ധിയും ശക്തിയും നിയന്ത്രിച്ച് മുന്നേറാൻ കഴിവുള്ളവയും ഇല്ലാത്തവും ഉണ്ട്. എന്നുവച്ചാൽ അക്രമിക്കുന്ന നായ്ക്കളും അല്ലാത്തവയും രണ്ട് വിഭാഗത്തിലുമുണ്ട്. എല്ലാ തെരുവുനായ്ക്കളെയും പേടിക്കേണ്ട കാര്യമില്ല. എന്നാൽ ചിലതിനെ ഭയന്നേ മതിയാകൂ എന്ന് സാരം.

എന്തായാലും വീട്ടിൽ നായ്ക്കളെ വളർത്തുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇവയെ പുറത്തുവിടുന്ന സാഹചര്യത്തിൽ. അധികവും ഉടമസ്ഥരുമൊത്ത്, ചങ്ങലയിൽ തന്നെയാണ് വളർത്തുനായ്ക്കളെ നടക്കാൻ കൊണ്ടുപോകാറ്. എങ്കിലും ചില കാര്യങ്ങൾ ഈ സമയങ്ങളിൽ ശ്രദ്ധിക്കണം. അവയാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

പുറത്തിറക്കുന്ന, അല്ലെങ്കിൽ നടക്കാനും മറ്റും കൊണ്ടുപോകുന്ന നായ്ക്കളെ നിർബന്ധമായും നിങ്ങളുടെ കമാൻഡുകൾ പരിശീലിപ്പിക്കണം. വരാനും, ഇരിക്കാനും, അടങ്ങാനും എല്ലാം നിങ്ങൾ പറയുമ്പോൾ അവ ചെവിക്കൊള്ളണം. ഈ പരിശീലനം ഇല്ലാതെ നായ്ക്കളെ പുറത്തിറക്കരുത്. മറ്റുള്ളവരുടെ മേലേക്ക് കളിക്കാനും മറ്റും ചാടുമ്പോഴും അവർക്കത് ബുദ്ധിമുട്ട് സൃഷ്ടിക്കാം. ഇത്തരം അവസരങ്ങളിൽ അവയെ പിന്തിരിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കണം. 

രണ്ട്...

വളർത്തുനായ്ക്കളെ ഏറെ സമ്മർദ്ദത്തിലാക്കും വിധം ചങ്ങല ടൈറ്റ് ചെയ്യരുത്. അവയ്ക്ക് അത്യാവശ്യം സ്വാതന്ത്ര്യം അനുഭവപ്പെടും വിധം, അയച്ചുകൊണ്ടായിരിക്കണം ചങ്ങല ബന്ധിപ്പിക്കേണ്ടത്, അതേസമയം നിങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കുകയും വേണം.

മൂന്ന്...

അഗ്രസീവ് ആയ, അതായത് അക്രമവാസനയുള്ള, അങ്ങനെയുള്ള മനോനിലയുള്ള, അത്തരം ബ്രീഡുകളിൽ പെടുന്ന നായ്ക്കളെ പൊതുവിടങ്ങളിൽ കൊണ്ടുപോകാതിരിക്കുക. നിർബന്ധമാണെങ്കിൽ രാത്രികളിൽ നടക്കാനിറങ്ങാം. ഇതാണ് സുരക്ഷിതം. 

നാല്...

നായ്ക്കളെ എപ്പോഴും കമാൻഡുകൾ നൽകി അവയുടെ ചലനങ്ങളെയും ആകെ ജീവിതത്തെയും തന്നെ പരിമിതപ്പെടുത്തരുത്. ഇത് നായ്ക്കളിൽ മാനസികമായ പ്രശ്നങ്ങളുണ്ടാകാൻ കാരണാമാകും. അതിനാൽ പുറത്തുപോകുമ്പോഴും മറ്റും അവയ്ക്ക് കൂടി രസകരമാവും വിധത്തിൽ നടപ്പിനെ മാറ്റുക.

അഞ്ച്...

നായ്ക്കളുമായി നടക്കാനിറങ്ങുമ്പോൾ ഇടയ്ക്ക് വഴിയൊന്ന് മാറ്റിപ്പിടിക്കാം. ഇതും നായ്ക്കളിൽ നല്ല സ്വാധീനമുണ്ടാക്കും. മാത്രമല്ല, അവയുടെ ബുദ്ധി പ്രവർത്തിക്കുന്നതിലും മനസിന് ഉണർവ് ലഭിക്കുന്നതിനുമെല്ലാം ഇത് സഹായകമാണ്. അതിന് അനുസരിച്ച് നായ്ക്കളുടെ പെരുമാറ്റവും മെച്ചപ്പെടും. 

Also Read:- ഒരു വളർത്തുനായയുമായി ഇങ്ങനെയും ആത്മബന്ധമുണ്ടാകുമോ! ; ഹൃദയം വിങ്ങുന്ന, കണ്ണ് നനയിക്കുന്ന കുറിപ്പ്

click me!