ടോയ്ലറ്റ് പേപ്പര്‍ മുതലിങ്ങോട്ട് പല ഉത്പന്നങ്ങളെയും കമ്പനി പേര് എടുത്ത് പ്രതിപാദിച്ചുകൊണ്ട് അദ്ദേഹം തെളിവുകളും നിരത്തുന്നുണ്ട്. ഇന്ത്യയിലെ ഉത്പന്നങ്ങളും ഇത്തരത്തില്‍ ഡ്വാര്‍സ്കി പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. 

അവശ്യസാധനങ്ങളുടെ വില കൂടുമ്പോള്‍ ( Price Hike ) പലപ്പോഴും നമ്മളിക്കാര്യം ചര്‍ച്ചകളില്‍ കൊണ്ടുവരാറുണ്ട്. പച്ചക്കറിയുടെയോ മറ്റ് പലചരക്ക് സാധനങ്ങളുടെയോ ( Stationary Items ) എല്ലാം വില ഈ രീതിയില്‍ കൂടുന്നതില്‍ മിക്കവരും പ്രതിഷേധം അറിയിക്കാറുമുണ്ട്. എന്നാല്‍ വില കുറയ്ക്കാതെ തന്നെ നാം പറ്റിക്കപ്പെടാനുള്ള സാധ്യതകളേറെയുണ്ടെന്നാണ് യുഎസില്‍ നിന്നുള്ള ഒരു കണ്‍സ്യൂമര്‍ അഡ്വക്കേറ്റ് പറയുന്നത്. 

വര്‍ഷങ്ങളായി ഈ വിഷയത്തില് താന്‍ പഠനം നടത്തിവരുന്നുണ്ടെന്നാണ് തെളിവുകള്‍ സഹിതം കണ്‍സ്യൂമര്‍ അഡ്വക്കേറ്റ് ആയ എഡ്ഗര്‍ ഡ്വാര്‍സ്കി പറയുന്നത്. ഇതെങ്ങനെയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

സാധനങ്ങളുടെ തൂക്കം ചെറിയ അളവില്‍ കമ്പനികള്‍ കുറയ്ക്കും. വിലയില്‍ മാറ്റം വരുത്തുകയുമില്ല. അങ്ങനെ കമ്പനികള്‍ സ്വന്തം നഷ്ടം വകയിരുത്തുകയോ ലാഭം കണ്ടെത്തുകയോ ( Price Hike ) ചെയ്യുമത്രേ. ഇത് ലോകത്തില്‍ ആകെയും വിപണിയില്‍ കാണുന്ന പ്രവണതയാണെന്നും, ഏതെങ്കിലും ചില രാജ്യങ്ങളില്‍ മാത്രം കാണുന്ന സംഭവമല്ലെന്നും ഡ്വാര്‍സ്കി പറയുന്നു. 

ടോയ്ലറ്റ് പേപ്പര്‍ മുതലിങ്ങോട്ട് പല ഉത്പന്നങ്ങളെയും ( Stationary Items ) കമ്പനി പേര് എടുത്ത് പ്രതിപാദിച്ചുകൊണ്ട് അദ്ദേഹം തെളിവുകളും നിരത്തുന്നുണ്ട്. ഇന്ത്യയിലെ ഉത്പന്നങ്ങളും ഇത്തരത്തില്‍ ഡ്വാര്‍സ്കി പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. 

മിക്ക അവസരങ്ങളിലും ഉപഭോക്താവ് സാധനങ്ങളുടെ അളവില്‍ വന്നിട്ടുള്ള നേരിയ മാറ്റങ്ങളെ കുറിച്ച് അറിയില്ലെന്നും അതേസമയം വിലയില്‍ മാറ്റം വന്നാല്‍ അത് ഉപഭോക്താക്കള്‍ പെട്ടെന്ന് തിരച്ചറിയുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അളവ് കുറയ്ക്കുന്ന ഉത്പന്നങ്ങള്‍ പിന്നീട് കൂടുതല്‍ ആകര്‍ഷകമായ പാക്കിംഗുകളില്‍ എത്തുന്നത് പതിവാണെന്നും ഡ്വാര്‍സ്കി കൂട്ടിച്ചേര്‍ക്കുന്നു. 

ഏറെ ശ്രദ്ധേയമായൊരു ചര്‍ച്ചയാണ് ഇക്കാര്യങ്ങളിലൂടെ ഡ്വാര്‍സ്കി ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കുന്നത്. വിദഗ്ധരായ പലരും ഇദ്ദേഹത്തിന്‍റെ വാദങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ചുരുക്കം ചില കമ്പനികള്‍ മാത്രം തങ്ങള്‍ സാധനങ്ങളുടെ അളവ് കുറയ്ക്കുകയാണെന്ന് നേരത്തേ അറിയിക്കാറുള്ളതായും ബാക്കിയുള്ള കമ്പനികള്‍ ഇതൊരു വെട്ടിപ്പ് എന്ന രീതിയില്‍ തന്നെയാണ് ചെയ്യാറുള്ളതെന്നും ഈ ചര്‍ച്ചകള്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി ശ്രദ്ധയില്ലാതെ 'പര്‍ച്ചേസ്' ചെയ്യല്ലേ, പണി കിട്ടും