Weight Loss Diet : വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഈ ഭക്ഷണസാധനങ്ങള്‍ ശീലമാക്കാം...

Published : Dec 26, 2021, 12:47 PM ISTUpdated : Dec 26, 2021, 12:49 PM IST
Weight Loss Diet : വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഈ ഭക്ഷണസാധനങ്ങള്‍ ശീലമാക്കാം...

Synopsis

ഒരു ഡയറ്റീഷന്റെ സഹായത്തോടെ കൃത്യമായ ഡയറ്റ്പാ ലിക്കേണ്ടതുണ്ട്. ഒപ്പം കൃത്യമായി വ്യായാമവും ചെയ്യണം.

വണ്ണം കുറയ്ക്കാന്‍ (to lose weight) ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ (diet plans) പരീക്ഷിക്കുന്നുണ്ടാകാം. എന്നാല്‍ വണ്ണം കുറയ്ക്കാനുള്ള (weight loss) ശ്രമങ്ങളില്‍ പ്രധാനം ഭക്ഷണം (food) തന്നെയാണ്. അതിനാല്‍ ഒരു ഡയറ്റീഷന്റെ (dietitian) സഹായത്തോടെ കൃത്യമായ ഡയറ്റ് (diet) പാലിക്കേണ്ടതുണ്ട്. ഒപ്പം കൃത്യമായി വ്യായാമവും (exercise) ചെയ്യണം.

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണസാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറവായതിനാല്‍ ഇലക്കറികള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെ തന്നെ, ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികളും തെരഞ്ഞെടുത്ത് കഴിക്കാം. ഫൈബര്‍ അടങ്ങിയവ വിശപ്പിനെ നിയന്ത്രിക്കാന്‍  സഹായിക്കും. 

രണ്ട്...

പയർ​വർഗങ്ങൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കാനും അതുവഴി അമിത വിശപ്പിനെ നിയന്ത്രിക്കാനും പയർ​വർഗങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

മൂന്ന്...

മുട്ടയാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കാനും ലഭിക്കാനും മുട്ട കഴിക്കാം. ഇവ വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

നാല്...

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് വണ്ണം കുറയ്ക്കാനും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്...

ശരീരഭാരം കുറയ്ക്കാന്‍ ആ​ഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് ജീരകം. വെറും വയറ്റിൽ ജീരക വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തില്‍ നിന്ന് അമിത കൊഴുപ്പ് കുറയ്ക്കാനും വേഗത്തിൽ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ജീരകത്തില്‍ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂണ്‍ ജീരകത്തില്‍ എട്ട് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ ജീരകം ഡയറ്റിന്‍റെ ഭാഗമാക്കാം. ജീരക വെള്ളം കുടിക്കുന്നത് ദഹനത്തിനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും സഹായകമാകും. 

Also Read: ഉലുവ ചായ കുടിച്ചാലുള്ള ആരോ​ഗ്യ ​​ഗുണങ്ങൾ അറിയാം


 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ