
ഫ്രിഡ്ജ് ഉളളതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ എന്തും അവിടെ ഭദ്രമായിയിരിക്കുമെന്നാണ് നമ്മുടെയൊക്കെ വിചാരം. എന്നാല്‍ അങ്ങനെയല്ല. ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചിയില്‍ മാറ്റം വരുത്തും. പ്രത്യേകിച്ച് പഴങ്ങള്‍,പച്ചക്കറികള്‍ പോലുള്ള ഭക്ഷണ സാധനങ്ങള്‍ . ഫ്രിഡ്ജില്‍ വെക്കാന്‍ പാടില്ലാത്ത ചില ആഹാരസാധനങ്ങള്‍ നോക്കാം.
1. ബ്രഡ്ഡ്
ബ്രഡ്ഡ് ഫ്രിഡ്ജില്‍ വെയ്ക്കുമ്പോള്‍ സൂക്ഷിക്കുക. ബ്രഡ്ഡ് പെട്ടെന്ന് ഡ്രൈ ആവാനുള്ള സാധ്യത കൂടുതലാണ്. സാധാരണ രീതിയില്‍ 4,5 ദിവസം വരെ കേടുവരാതെ സൂക്ഷിക്കാവുന്നതാണ്. അതുകഴിഞ്ഞാല ബ്രഡ്ഡ് ചീത്താകും.
2. തക്കാളി
റഫ്രിജറേറ്ററില്‍ വെയ്ക്കുന്നതിലൂടെ തക്കാളിയ്ക്ക് അതിന്റെ സ്വാദ് നഷ്ടമാവുന്നു. കൂടാതെ ശീതീകരണ സമയത്ത് ഇത് ഉണങ്ങാന്‍ തുടങ്ങും. അതിനാല്‍ തക്കാളി പേപ്പര്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് ബാഗുകളില്‍ എടുത്ത് സൂക്ഷിക്കുക.
3. ഉള്ളി
ഉള്ളിയെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിലൂടെ അതിന്റെ ഈര്‍പ്പം നഷ്ടപ്പെടുന്നു. കൂടാതെ അതിന്റെ ഈര്‍പ്പം നഷ്ടപ്പെടുകയും പഴകുകയും ചെയ്യുന്നു.
4. എണ്ണ
എണ്ണ ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. റഫ്രിജറേറ്ററില്‍ വെയ്ക്കുന്നതിലൂടെ എണ്ണ കട്ട പിടിക്കുന്നു. ഒലിവോയില്‍, വെളിച്ചെണ്ണ എന്നി ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. നട്‌സ് ബേസ്ഡ് ഓയിലുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം
5. വെളുത്തുള്ളി
വെളുത്തുള്ളി ഫ്രിഡ്ജില്‍ വെയ്ക്കുന്നതിലൂടെ അതിന്‍റെ രുചി നഷ്ടപ്പെടുന്നു. പേപ്പര്‍ ബാഗിലാക്കി സൂക്ഷിക്കുക.