ജോലിയിലെ ടെന്‍ഷന്‍ മാറാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Published : Apr 13, 2019, 09:09 PM ISTUpdated : Apr 13, 2019, 10:03 PM IST
ജോലിയിലെ ടെന്‍ഷന്‍ മാറാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Synopsis

പലരുടെയും പ്രശ്നമാണ് ടെന്‍ഷന്‍. ജോലി സ്ഥലത്തും, വീട്ടിലും എവിടെയും ടെന്‍ഷന്‍.  അതിലെ പ്രധാനമാണ് ജോലിയിലെ ടെന്‍ഷന്‍.  തൊഴിലിടങ്ങളില്‍ പല തരത്തിലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. 

പലരുടെയും പ്രശ്നമാണ് ടെന്‍ഷന്‍. ജോലി സ്ഥലത്തും, വീട്ടിലും എവിടെയും ടെന്‍ഷന്‍.  അതിലെ പ്രധാനമാണ് ജോലിയിലെ ടെന്‍ഷന്‍. 
തൊഴിലിടങ്ങളില്‍ പല തരത്തിലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ്. ഇത് വിഷാദ രോഗത്തിന് പോലും കാരണമാകാം. ഇവ തടയാന്‍ ചില വഴികള്‍ നോക്കാം.  

ലക്ഷ്യം..

ജോലിയുടെ ലക്ഷ്യങ്ങളെപ്പറ്റി കൃത്യമായ അറിഞ്ഞിരിക്കണം, അറിയാത്ത കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി പ്രവര്‍ത്തിക്കുക.

ഒരല്‍പം നേരത്തെ..

കൃത്യസമയത്ത് അല്ലെങ്കില്‍ ഒരല്‍പം നേരത്തെ ജോലിക്ക് എത്തുക. 

ചെയ്തു തീര്‍ക്കേണ്ടവ..

ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുക. 

ശ്രദ്ധ..

ശ്രദ്ധയോടെ ജോലി കാര്യങ്ങള്‍ ചെയ്യുക. അശ്രദ്ധ പലപ്പോഴും ജോലി ഭാരം കൂട്ടും.  

'നോ'..

'നോ' പറയേണ്ട സാഹചര്യങ്ങളില്‍ നോ പറയുക. ഇല്ലെങ്കില്‍ അതുപിന്നെ പല പ്രശ്നങ്ങള്‍ക്കും കാരണമാകും.  

സൗഹൃദം..

സഹപ്രവര്‍ത്തകരുമായി സൗഹൃദം സൂക്ഷിക്കാന്‍ ശ്രമിക്കുക. ആരെയും ശത്രുവാക്കരുത്. 

ഉറപ്പില്ലാത്ത കാര്യങ്ങള്‍..

ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പില്ലാത്ത കാര്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക.

വ്യക്തിപരമായ കാര്യങ്ങള്‍..

ഓഫീസ് കാര്യങ്ങള്‍ കഴിവതും ഓഫീസില്‍ അവസാനിപ്പിക്കുക.  വ്യക്തിപരമായ കാര്യങ്ങള്‍ ഓഫീസ് ജോലിയെ ബാധിക്കാതെ നോക്കുക


 

PREV
click me!

Recommended Stories

ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?