109ല്‍ നിന്ന് 83ലേയ്ക്ക്; അഞ്ച് മാസം കൊണ്ട് കുറച്ചത് 26 കിലോ; വണ്ണം കുറച്ചതിനേക്കുറിച്ച് നടൻ ജയ്ദീപ്

Published : Jun 25, 2024, 08:52 AM IST
109ല്‍ നിന്ന് 83ലേയ്ക്ക്;  അഞ്ച് മാസം കൊണ്ട് കുറച്ചത് 26 കിലോ; വണ്ണം കുറച്ചതിനേക്കുറിച്ച് നടൻ ജയ്ദീപ്

Synopsis

അഞ്ച് മാസം കൊണ്ട് താരം കുറച്ചത്  26 കിലോ ശരീരഭാരമാണ്. 109.7 കിലോയിൽ നിന്ന് 83 കിലോയായി താരം ഇപ്പോള്‍. ഇൻസ്റ്റ​ഗ്രാമിലൂടെ ജയ്ദീപ് തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. 

ശരീരഭാരം കുറച്ച് പുത്തന്‍ മേക്കോവറില്‍ ബോളിവുഡ് നടന്‍ ജയ്ദീപ് അഹ്ലാവത്. അഞ്ച് മാസം കൊണ്ട് താരം കുറച്ചത്  26 കിലോ ശരീരഭാരമാണ്. 109.7 കിലോയിൽ നിന്ന് 83 കിലോയായി താരം ഇപ്പോള്‍. ഇൻസ്റ്റ​ഗ്രാമിലൂടെ ജയ്ദീപ് തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. 

വണ്ണം കുറയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളാണ് ജയ്ദീപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാജിലെ കഥാപാത്രത്തിനുവേണ്ടിയുള്ള ശാരീരികമാറ്റമാണ് ഇതെന്നാണ് ജയ്ദീപ് പറയുന്നത്. കർശനമായ ഡയറ്റും വര്‍ക്കൗട്ടുമാണ് താരത്തിന്‍റെ ഈ അതിശയിപ്പിക്കുന്ന മാറ്റത്തിന് പിന്നില്‍. ഇതേ കുറിച്ച് മുമ്പും ജയ്ദീപ് തുറന്നുപറഞ്ഞിരുന്നു. 

 

ശരീരഭാരം കുറയ്ക്കുന്നതിനായി ആദ്യം കാർബോഹൈഡ്രേറ്റും ജങ്ക് ഫുഡും ഒഴിവാക്കുകയായിരുന്നു ജയ്ദീപ് ചെയ്തത്. ഒപ്പം ഏറെ പ്രിയപ്പെട്ട സ്പൈസി ഭക്ഷണങ്ങളും സ്ട്രീറ്റ് ഫു‍ഡും താരം ഒഴിവാക്കി. പഞ്ചസാരയോടും അടുപ്പം കാണിച്ചിരുന്നില്ല. ഡയറ്റിനൊപ്പം മുടങ്ങാതെ വ്യായാമവും താരം ചെയ്തിരുന്നു. 

നിരവധി പേരാണ് ജയ്ദീപിന്റെ ഈ മാറ്റത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. മഹാരാജിന്‍റെ സംവിധായകൻ ആയ സിദ്ധാർത്ഥ് പി മൽഹോത്രയും പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. 'ഭായ് ഈ വേഷത്തിനും കഥാപാത്രത്തിനും നിങ്ങൾ നൽകിയ അർപ്പണബോധം വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല. എല്ലായ്പ്പോഴും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു'- എന്നാണ് അദ്ദേഹം കുറിച്ചത്. അതേസമയം,  മഹാരാജിൽ ആമിർ ഖാന്‍റെ മകൻ ജുനൈദ് ഖാനും അഭിനയിക്കുന്നു. 1862-ലെ മഹാരാജ് അപകീർത്തി കേസിനെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്‍റെ കഥ. ആദിത്യ ചോപ്രയുടെ യാഷ് രാജ് ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്. 

Also read: അന്ന് 80 കിലോ, കുറച്ചത് 23 കിലോ; വെയ്റ്റ് ലോസ് രഹസ്യം പങ്കുവച്ച് കീര്‍ത്തി

youtubevideo

 

 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ