'ഇത് കച്ചവടം ആണോ അതോ ഓവര്‍ ആക്ടിംഗ് ആണോ?'; ഫ്രൂട്ട്സ് കച്ചവടക്കാരന്‍റെ വീഡിയോ വൈറല്‍

Published : Apr 26, 2023, 01:01 PM IST
'ഇത് കച്ചവടം ആണോ അതോ ഓവര്‍ ആക്ടിംഗ് ആണോ?'; ഫ്രൂട്ട്സ് കച്ചവടക്കാരന്‍റെ വീഡിയോ വൈറല്‍

Synopsis

വഴിയരികില്‍ ചെറിയ പഴക്കട നടത്തുന്ന ഒരാളുടെ വ്യത്യസ്തമായ  'മാര്‍ക്കറ്റിംഗ്'  തന്ത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അസാധാരണമാംവിധം അലറിയും, മുഖം കൊണ്ട് ഗോഷ്ടി കാണിച്ചുമെല്ലാമാണ് ഇദ്ദേഹം  'മാര്‍ക്കറ്റിംഗ്'  നടത്തുന്നത്. 

കച്ചവടക്കാര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി പല നമ്പരുകളും ഇറക്കാറുണ്ട്, അല്ലേ? ഇതിനെയെല്ലാം ചേര്‍ത്ത് സൗകര്യപൂര്‍വം നാം 'മാര്‍ക്കറ്റിംഗ്' എന്ന് പറയും.  'മാര്‍ക്കറ്റിംഗ്'  പക്ഷേ ഓരോ കമ്പനികളും സ്ഥാപനങ്ങളും അവരുടേതായ അഭിരുചിക്കും ബുദ്ധിക്കും അനുസരിച്ചാണ് നടത്താറ്.

ചിലരുടെ പരസ്യങ്ങള്‍ മറ്റുള്ളവയെക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും, ഇവരുടെ ഉത്പന്നങ്ങള്‍ കൂടുതലായി വിറ്റഴിക്കപ്പെടുന്നതുമെല്ലാം  'മാര്‍ക്കറ്റിംഗ്'  വിജയം തന്നെ. വലിയ കമ്പനികള്‍ മാത്രമല്ല- ചെറിയ കടകളും ഇന്ന്  'മാര്‍ക്കറ്റിംഗ്'  നടത്താറുണ്ട്.

ഇപ്പോഴിതാ വഴിയരികില്‍ ചെറിയ പഴക്കട നടത്തുന്ന ഒരാളുടെ വ്യത്യസ്തമായ  'മാര്‍ക്കറ്റിംഗ്'  തന്ത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അസാധാരണമാംവിധം അലറിയും, മുഖം കൊണ്ട് ഗോഷ്ടി കാണിച്ചുമെല്ലാമാണ് ഇദ്ദേഹം  'മാര്‍ക്കറ്റിംഗ്'  നടത്തുന്നത്. 

എന്നാല്‍ ഇത്  'മാര്‍ക്കറ്റിംഗ്'  അല്ല മറിച്ച് 'ഓവര്‍ ആക്ടിംഗ്' ആണെന്നാണ് വീഡിയോ കണ്ട മിക്കവരും കമന്‍റ് ചെയ്തിരിക്കുന്നത്. ഒരു തണ്ണിമത്ത ൻ മുറിക്കാൻ പോകും മുമ്പ് ഇദ്ദേഹം സ്റ്റീലിന്‍റെ വലിയ പാത്രം കൊണ്ട് സ്വന്തം തലയ്ക്ക് അടിക്കുന്നു. തുടര്‍ന്ന് സിനിമകളിലും മറ്റും കണ്ടിട്ടുള്ള രാക്ഷസ കഥാപാത്രങ്ങളെ പോലെ ഉച്ചത്തില്‍ അലറുകയും നൃത്തം ചെയ്യുകയുമാണ്. ചുറ്റും കൂടിനില്‍ക്കുന്ന കുട്ടികള്‍ക്കെല്ലാം ഇത് രസിച്ച മട്ടാണ്. 

മുതിര്‍ന്നവര്‍ക്ക് പക്ഷേ അല്‍പനേരത്തിലും അധികം ഈ ശബ്ദം സഹിക്കാനാകില്ലെന്നാണ് അധികപേരും കമന്‍റുകളില്‍ പറയുന്നത്. എന്തായാലും തീര്‍ത്തും വിചിത്രമായ ഇദ്ദേഹത്തിന്‍റെ  'മാര്‍ക്കറ്റിംഗ്'  രീതി ഒരു തരത്തില്‍ വിജയം കണ്ടു എന്ന് തന്നെ പറയാം. കാരണം അത്രയധികം പേര്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- 'ഇത് ഇങ്ങനെയാണോ ഉണ്ടാക്കുന്നത്, ഇനി കടയില്‍ നിന്ന് വാങ്ങില്ല!'; വീഡിയോ ചര്‍ച്ചയാകുന്നു

 

PREV
click me!

Recommended Stories

സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ
ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ