പുത്തന്‍ വർക്കൗട്ട് വീഡിയോ പങ്കുവച്ച് മോഡല്‍; പ്രതികരണവുമായി ആരാധകര്‍...

Published : Mar 25, 2021, 05:31 PM ISTUpdated : Mar 25, 2021, 05:37 PM IST
പുത്തന്‍ വർക്കൗട്ട് വീഡിയോ പങ്കുവച്ച് മോഡല്‍; പ്രതികരണവുമായി ആരാധകര്‍...

Synopsis

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്തവരാണ് പല സെലിബ്രിറ്റികളും. താരങ്ങള്‍ തങ്ങളുടെ ജിം ചിത്രങ്ങളും വർക്കൗട്ട് വീഡിയോകളുമൊക്കെ നിരന്തരം സമൂഹമാധ്യമങ്ങിലൂടെ പങ്കുവയ്ക്കുന്നതും ഇപ്പോള്‍ ട്രെന്‍ഡാണ്.  

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്തവരാണ് പല സെലിബ്രിറ്റികളും. അതിപ്പോള്‍ ബോളിവുഡിലായാലും മോളിവുഡിലായാലും വർക്കൗട്ട് മിക്ക താരങ്ങളുടെയും ജീവിതത്തിന്‍റെ ഭാഗമായി മാറി കഴിഞ്ഞു എന്നു തന്നെ പറയാം. 

ബോളിവുഡില്‍ മല്ലിക അറോറ മുതല്‍ ജാന്‍വി കപൂര്‍ വരെ പ്രായഭേദമന്യേ ജിമ്മില്‍ പോവുകയും മുടങ്ങാതെ വർക്കൗട്ട് ചെയ്യുന്നവരുമാണ്. താരങ്ങള്‍ തങ്ങളുടെ ജിം ചിത്രങ്ങളും വർക്കൗട്ട് വീഡിയോകളുമൊക്കെ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതും ഇപ്പോള്‍ ട്രെന്‍ഡാണ്.  

ഏറ്റവും ഒടുവില്‍ ഇതാ പ്രമുഖ ഡിസൈനറും മോഡലും നടന്‍ അര്‍ജുന്‍ രാംപാലിന്റെ പങ്കാളിയുമായ ഗബ്രിയേല ദിമിത്രിയാദ്‌സ് ആണ് തന്‍റെ ഫിറ്റ്നസ് രഹസ്യം ആരാധകരുമായി പങ്കുവയ്ക്കുന്നത്. രാവിലെ മുടങ്ങാതെ ചെയ്യുന്ന തന്‍റെ വർക്കൗട്ട്  സെക്ഷന്‍റെ വീഡിയോ ആണ് ഗബ്രിയേല ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

വീട്ടില്‍ ഇരുന്നുകൊണ്ട് വളരെ എളുപ്പം ചെയ്യാവുന്ന വ്യായാമമുറകളാണ് താരം ഇവിടെ പങ്കുവയ്ക്കുന്നത്. നിരന്തരം വർക്കൗട്ട് വീഡിയോകള്‍ പങ്കുവയ്ക്കുന്ന താരത്തിന്‍റെ പുത്തന്‍ പോസ്റ്റിന് മികച്ച പ്രതികരണമാണ് ആളുകള്‍ നല്‍കിയത്. 

 

Also Read: 'ഇതെന്താ ചുണ്ടുകളിങ്ങനെ?'; കമന്റിന് രസകരമായ മറുപടിയുമായി ഗബ്രിയേല...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ