'ബിക്കിനി ധരിച്ചുവന്നാല്‍ പെട്രോള്‍ ഫ്രീ'; പമ്പിന് പണി കൊടുത്ത് ചേട്ടന്മാര്‍!

Published : Nov 18, 2019, 05:58 PM IST
'ബിക്കിനി ധരിച്ചുവന്നാല്‍ പെട്രോള്‍ ഫ്രീ'; പമ്പിന് പണി കൊടുത്ത് ചേട്ടന്മാര്‍!

Synopsis

എങ്ങനെയെങ്കിലും സ്ഥാപനത്തിന് പരസ്യം നല്‍കി ഉത്പന്നം വിറ്റഴിച്ച് ലാഭം നേടാനുള്ള മത്സരമാണ് എല്ലാം. പയറ്റാവുന്ന എല്ലാ നമ്പറും പരസ്യക്കാര്‍ ഇതിന് വേണ്ടി പയറ്റും. അത്തരത്തിലൊരു 'കടന്ന കൈ' പരസ്യം നല്‍കിയതാണ് റഷ്യയിലെ സമാറയിലുള്ള ഒരു പെട്രോള്‍ പമ്പ്  

ഓരോ ഉത്പന്നങ്ങളും വിപണിയില്‍ വിറ്റഴിക്കുന്നത് മാര്‍ക്കറ്റിംഗിന്റെ കൂടി കഴിവ് കൊണ്ടാണ്. എങ്ങനെയെങ്കിലും സ്ഥാപനത്തിന് പരസ്യം നല്‍കി ഉത്പന്നം വിറ്റഴിച്ച് ലാഭം നേടാനുള്ള മത്സരമാണ് എല്ലാം. പയറ്റാവുന്ന എല്ലാ നമ്പറും പരസ്യക്കാര്‍ ഇതിന് വേണ്ടി പയറ്റും. 

അത്തരത്തിലൊരു 'കടന്ന കൈ' പരസ്യം നല്‍കിയതാണ് റഷ്യയിലെ സമാറയിലുള്ള ഒരു പെട്രോള്‍ പമ്പ്. ബിക്കിനി ധരിച്ചെത്തുന്നവര്‍ക്ക് ഫ്രീ പെട്രോള്‍ എന്നതായിരുന്നു അവരുടെ പരസ്യം. മൂന്ന് മണിക്കൂര്‍ നേരത്തേക്കായിരുന്നു ഈ ഓഫര്‍. 

പരസ്യം കണ്ട് ധാരാളം സ്ത്രീകളെത്തുമെന്നും, സ്ത്രീകളെ കൂട്ടി പുരുഷന്മാരും എത്തുമെന്നും അതുവഴി ഭാവിയില്‍ കച്ചവടം പൊടിപൊടിക്കാമെന്നും പമ്പുകാര്‍ കരുതി. വേറിട്ട പരസ്യം സ്ഥാപനത്തെ പ്രശസ്തമാക്കുമെന്നും ഇവര്‍ പ്രതീക്ഷിച്ചു. പക്ഷേ നടന്നത് മറ്റൊന്നായിരുന്നു. 

എവിടെ നിന്നെന്നില്ലാതെ ബിക്കിനി ധരിച്ച ചേട്ടന്മാര്‍ പമ്പിലേക്ക് വന്നിറങ്ങാന്‍ തുടങ്ങി. ഒന്നും രണ്ടുമൊന്നുമല്ല, മൂന്ന് മണിക്കൂറ് കൊണ്ട് ടാങ്ക് നിറച്ചുപോയതില്‍ അധികവും ബിക്കിനിയിട്ടെത്തിയ ചേട്ടന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ബിക്കിനി ധരിച്ചെത്തുന്ന സ്ത്രീകള്‍ എന്ന് പരസ്യത്തില്‍ എടുത്തുപറഞ്ഞിരുന്നില്ല. ബിക്കിനി ധരിക്കുന്നത് സ്ത്രീകളാണല്ലോ, അപ്പോള്‍ സ്ത്രീകള്‍ മാത്രമേ അങ്ങനെ വരികയുള്ളൂ എന്ന് പരസ്യക്കാര്‍ കണക്കാക്കി. എന്നാല്‍ എട്ടിന്റെ പണിയുമായല്ലേ ഹൈ ഹീല്‍സും വര്‍ണ്ണാഭമായ ബിക്കിനിയുമെല്ലാം ധരിച്ചെത്തിയ ചേട്ടന്മാര്‍ നല്‍കിയത്. 

എന്തായാലും എണ്ണ കുറച്ചധികം നഷ്ടപ്പെട്ടെങ്കിലും പ്രശസ്തിയുടെ കാര്യത്തില്‍ പമ്പ് ലക്ഷ്യം കാണുക തന്നെ ചെയ്തു. വ്യത്യസ്തമായ പരസ്യവും അതിനോട് ജനം പ്രതികരിച്ച രീതിയുമെല്ലാം വാര്‍ത്തയായതോടെ സമാറയിലെ പമ്പ് റഷ്യക്ക് പുറത്തുവരെ പ്രശസ്തമായിരിക്കുകയാണിപ്പോള്‍.

PREV
click me!

Recommended Stories

കളിപ്പാട്ടമല്ല ക്യാമറ, ഫോട്ടോഗ്രഫിയിൽ പിഹു വളരെ സീരിയസാണ്; വൈറലായ കുട്ടി ഫോട്ടോഗ്രാഫർ ഇതാണ്
മുടി തഴച്ചുവളരാൻ 5 വിറ്റാമിനുകൾ; മുടികൊഴിച്ചിൽ കുറയ്ക്കാം