ഡിജിറ്റൽ വേൾഡിന് ഒരു ബ്രേക്ക് ; ജെൻ സികൾക്കിടയിൽ തരംഗമായി 'അനലോഗ് ബാഗ്' ട്രെൻഡ്

Published : Jan 30, 2026, 11:31 AM IST
analog bag

Synopsis

സോഷ്യൽ മീഡിയയിലെ അൽഗോരിതങ്ങൾക്കും നോട്ടിഫിക്കേഷനുകൾക്കും അപ്പുറം, യഥാർത്ഥ ലോകത്തെ ക്രിയേറ്റീവ് ആയ കാര്യങ്ങളിലേക്ക് മടങ്ങാനുള്ള ഒരു ലൈഫ്‌സ്റ്റൈൽ റെവല്യൂഷൻ കൂടിയാണിത്. ഫാഷൻ എന്നതിലുപരി, മനസ്സിന് നൽകുന്ന ഒരു തെറാപ്പി കൂടിയായിട്ടാണ് പലരും ഇതിനെ കാണുന്നത്

ഇന്നത്തെ കാലഘടത്തിൽ സ്മാർട്ട്ഫോൺ ഇല്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാൻ സാധിക്കാത്തവരാണ് നമ്മളിൽ ഭൂരിഭാഗവും, പ്രത്യേകിച്ച് ജെൻ സി തലമുറ. എന്നാൽ സദാസമയവും നീണ്ടുനിൽകുന്ന ഈ ഇൻഫിനിറ്റ് സ്ക്രോളിങ് ശീലത്തിൽ നിന്ന് ബോധപൂർവ്വം ഒരു മാറ്റം ആഗ്രഹിക്കുകാണ് ജെൻ സികൾ. ഈയൊരു ചിന്താഗതിയിൽ നിന്നാണ് അനലോഗ് ബാഗ് എന്ന പുതിയ ലൈഫ്സ്റ്റൈൽ ട്രെൻഡ് ഉണ്ടാകുന്നത്.

എന്താണ് ഈ അനലോഗ് ബാഗ് കോൺസെപ്റ്റ്

ലളിതമായി പറഞ്ഞാൽ, ഇന്റർനെറ്റ് കണക്റ്റിവിറ്റിയോ ഡിജിറ്റൽ സ്ക്രീനുകളോ ഇല്ലാത്ത വിനോദങ്ങൾക്കായി നീക്കിവെച്ചിരിക്കുന്ന ഒരു ബാഗാണിത്. സ്മാർട്ട്ഫോണിലും സോഷ്യൽ മീഡിയയിലും അമിതമായി സമയം ചെലവഴിക്കുന്നതിലൂടെയുണ്ടാകുന്ന 'ഡിജിറ്റൽ ഫറ്റീഗ്' ഒഴിവാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഒരു കഫേയിലോ പാർക്കിലോ പോകുമ്പോൾ ഫോണിന് പകരം നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ ഉണർത്തുന്ന കാര്യങ്ങൾ ഈ ബാഗിൽ കരുതുന്നു. ഇതിനെ ഒരു ഓഫ്‌ലൈൻ സർവൈവൽ കിറ്റ് എന്നും വിളിക്കാം.

അനലോഗ് ബാഗിലെ പ്രധാന എസൻഷ്യൽ ഐറ്റംസ്

ഈ ട്രെൻഡ് പിന്തുടരുന്നവർ തങ്ങളുടെ ബാഗിൽ പ്രധാനമായും ഉൾപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്:

  • ഫിസിക്കൽ ബുക്സ്: ഇ-ബുക്കുകൾക്ക് പകരം പേജുകൾ മറിച്ചു വായിക്കാവുന്ന ഹാർഡ്‌കോപ്പി പുസ്തകങ്ങൾ.
  • ജേണലിംഗ് ആൻഡ് പ്ലാനേഴ്സ്: ദിവസേനയുള്ള കാര്യങ്ങൾ കുറിച്ചുവെക്കാനോ ചിന്തകൾ എഴുതാനോ ഒരു ഡയറിയും പേനയും.
  • ഫിലിം ക്യാമറാസ്: സ്മാർട്ട്ഫോൺ ഫിൽട്ടറുകൾക്ക് പകരം പഴയകാല ഫിലിം ക്യാമറകൾ നൽകുന്ന ഒറിജിനൽ ലുക്ക് ഇവർ ഇഷ്ടപ്പെടുന്നു.
  • ക്രിയേറ്റീവ് ഹോബീസ്: ക്രോഷേ, സ്കെച്ചിംഗ്, അല്ലെങ്കിൽ ചെറിയ പസിലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
  • സ്റ്റേഷനറി: കളർ പെൻസിലുകൾ, സ്റ്റിക്കറുകൾ തുടങ്ങിയ ക്രിയേറ്റീവ് ആയ സ്റ്റേഷനറി ഐറ്റങ്ങൾ.

ജെൻ സികൾ ഈ മാറ്റം ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?

മണി കൺട്രോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം, യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മെന്റൽ സ്ട്രെസ് കുറയ്ക്കാൻ ഇത്തരം അനലോഗ് രീതികൾ സഹായിക്കുന്നുണ്ട്.

  • ഇന്റൻഷണൽ ലിവിംഗ്: സ്ക്രീനിലേക്ക് നോക്കി വെറുതെ സമയം കളയുന്നതിന് പകരം, കൂടുതൽ അർത്ഥവത്തായ കാര്യങ്ങളിൽ ഏർപ്പെടാൻ ഇത് അവരെ പ്രേരിപ്പിക്കുന്നു.
  • ഫോക്കസ് ആൻഡ് മൈൻഡ്ഫുൾനെസ്: സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ നമ്മുടെ ശ്രദ്ധയെ എളുപ്പത്തിൽ തിരിച്ചുവിടും. എന്നാൽ ഒരു പുസ്തകം വായിക്കുമ്പോഴോ ചിത്രം വരയ്ക്കുമ്പോഴോ ലഭിക്കുന്ന കോൺസെൻട്രേഷൻ മനസ്സിന് വലിയ ഉന്മേഷം നൽകുന്നു.
  • എസ്തറ്റിക് അപ്പീൽ: ഇൻസ്റ്റാഗ്രാമിലും ടിക്‌ടോക്കിലും തങ്ങളുടെ അനലോഗ് ബാഗ് കളക്ഷനുകൾ പ്രദർശിപ്പിക്കുന്നത് ഒരു പുതിയ ഫാഷൻ സ്റ്റേറ്റ്‌മെന്റായി മാറിയിട്ടുണ്ട്. പഴയ കാലത്തെ റെട്രോ സ്റ്റൈൽ വസ്തുക്കളോടുള്ള ഗൃഹാതുരത്വം ഈ ട്രെൻഡിന് വലിയ സ്വീകാര്യത നൽകുന്നു.

ഈ ട്രെൻഡ് എങ്ങനെ പ്രാക്ടിക്കൽ ആക്കാം?

നിങ്ങൾക്കും ഒരു അനലോഗ് ബാഗ് സെറ്റ് ചെയ്യണമെന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

  • സ്ക്രീൻ-ഫ്രീ സോൺ: നിങ്ങൾ അനലോഗ് ബാഗുമായി പുറത്തുപോകുമ്പോൾ ഫോൺ മാറ്റി വെക്കുകയോ അല്ലെങ്കിൽ 'ഡു നോട്ട് ഡിസ്റ്റർബ്' മോഡിലിടുകയോ ചെയ്യുക.
  • സ്റ്റാർട്ട് സ്മോൾ: തുടക്കത്തിൽ ആഴ്ചയിലൊരിക്കൽ കുറച്ചു സമയം ഇതിനായി മാറ്റിവെക്കാം. ഒരു പുസ്തകവും പേനയുമായി അടുത്തുള്ള കഫേയിൽ പോയി കുറച്ചു സമയം ചെലവഴിക്കുന്നത് മികച്ചൊരു എക്സ്പീരിയൻസ് ആയിരിക്കും.
  • കംഫർട്ടബിൾ ബാഗ്: കൊണ്ടുനടക്കാൻ എളുപ്പമുള്ള സ്റ്റൈലിഷ് ആയ ഒരു ടോട്ട് ബാഗ് ഇതിനായി തിരഞ്ഞെടുക്കാം.

കോൺസ്റ്റന്റ് കണക്റ്റിവിറ്റി എന്ന ഇന്നത്തെ ലോകത്ത്, അൽപ്പനേരം ഓഫ്‌ലൈൻ ആയിരിക്കുക എന്നത് വലിയൊരു ആശ്വാസമാണ്. അനലോഗ് ബാഗുകൾ വെറുമൊരു ട്രെൻഡ് മാത്രമല്ല, മറിച്ച് ഡിജിറ്റൽ യുഗത്തിൽ സ്വന്തം മനസ്സിനെ വീണ്ടെടുക്കാനുള്ള ഒരു പോസിറ്റീവ് നീക്കം കൂടിയാണ്. സദാസമയവും ഓൺലൈനിൽ ആയിരിക്കുന്നതിന് പകരം, ഇടയ്ക്ക് ഇത്തരം അനലോഗ് നിമിഷങ്ങൾ ആസ്വദിക്കുന്നത് നമ്മുടെ മെന്റൽ വെൽബീയിംഗ് മെച്ചപ്പെടുത്താൻ തീർച്ചയായും സഹായിക്കും.

 

PREV
Read more Articles on
click me!

Recommended Stories

മുഖം കണ്ണാടിപോലെ തിളങ്ങാൻ ചിയ സീഡ് മാജിക്: ട്രെൻഡിംഗ് ഫേസ് പാക്കുകൾ അറിയാം
ഓഫീസിലെ തിരക്കിനിടയിലും ഫിറ്റ്നസ് നിലനിർത്താം: ഇതാ ചില എളുപ്പവഴികൾ