
ഒരു കാലത്ത്, സലൂണുകളിലെ മുഖ പരിചരണത്തിന് മാത്രം ഉപയോഗിച്ചിരുന്ന 'അണ്ടർ ഐ പാച്ചുകൾ' (Under Eye Patches) ഇന്ന് ജെൻ സികളുടെ നിത്യജീവിതത്തിലെ ഒരു ഫാഷൻ ഘടകമായി മാറിയിരിക്കുന്നു. ഇത് വെറും ഒരു സൗന്ദര്യവർദ്ധക ഉൽപ്പന്നമല്ല, മറിച്ച്, സെൽഫ് കെയറിൻ്റെ ഭാഗം കൂടിയാണ്. ജെൻ സികളുടെ സോഷ്യൽ മീഡിയ ഫീഡുകളിലും റീലുകളിലും ഈ തിളക്കമുള്ള ഐ പാച്ചുകൾ ഒരു പുതിയ ട്രെൻഡായി മാറുകയാണ്
ഐ പാച്ചുകൾ പെട്ടെന്ന് ജെൻ സികളുടെ ഇഷ്ട്ട ഉൽപ്പന്നമായതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്:
സ്‌ക്രീൻ ടൈം: പഠനം, ജോലി, വിനോദം എല്ലാം ഡിജിറ്റൽ സ്‌ക്രീനുകളിലേക്ക് മാറിയതോടെ കണ്ണിന് താഴെയുള്ള ക്ഷീണം ,വീക്കം, ഡാർക്ക് സർക്കിൾസ് എന്നിവ സർവസാധാരണമായി. ഇതിനുള്ള ഏറ്റവും വേഗതയേറിയതും എളുപ്പമുള്ളതുമായ പ്രതിവിധിയാണ് പാച്ചുകൾ.
സോഷ്യൽ മീഡിയയിലെ സൗന്ദര്യശാസ്ത്രം : തിളക്കമുള്ള സ്വർണ്ണ നിറത്തിലും, വർണ്ണാഭമായ ഡിസൈനുകളിലും, ഗ്ലിറ്ററുകളിലും ലഭ്യമായ പാച്ചുകൾ ധരിച്ചുള്ള ചിത്രങ്ങൾ ജെൻ സികൾക്ക് ഒരു 'കൂൾ ലുക്ക്' നൽകുന്നു. ഇത് വെറും പരിചരണമല്ല, ഒരു ഫാഷൻ സ്റ്റേറ്റ്‌മെൻ്റ് കൂടിയാണ്.
പോക്കറ്റ് ഫ്രണ്ട്‌ലി : പാർലറിലെ വിലകൂടിയ ഫേഷ്യലുകൾക്ക് പകരം, കുറഞ്ഞ ചിലവിൽ വീട്ടിലിരുന്ന് തന്നെ 15-20 മിനിറ്റിനുള്ളിൽ ഫലം നേടാൻ ഐ പാച്ചുകൾ സഹായിക്കുന്നു.
ഐ പാച്ചുകൾ പലതരം മെറ്റീരിയലുകളിലും ചേരുവകളിലും ലഭ്യമാണ്. ഓരോന്നിനും അതിൻ്റേതായ പ്രത്യേക ഗുണങ്ങളുണ്ട്:
ഹൈഡ്രോജെൽ പാച്ചുകൾ (Hydrogel): ഇവയാണ് ഏറ്റവും പ്രചാരമുള്ളത്. തണുപ്പും ഈർപ്പവും കൂടുതൽ നേരം നിലനിർത്താൻ ഇവയ്ക്ക് കഴിയും. കണ്ണിന് താഴെ പെട്ടെന്ന് ആശ്വാസം നൽകാൻ ഇത് ഉത്തമമാണ്.
കൊളാജൻ, ഗോൾഡ് പാച്ചുകൾ: ചർമ്മത്തിന് ഇലാസ്തികത നൽകുന്ന കൊളാജൻ, തിളക്കം നൽകുന്ന സ്വർണ്ണം എന്നിവ ചേർത്ത പാച്ചുകൾ ഡാർക്ക് സർക്കിളുകൾ കുറയ്ക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും സഹായിക്കുന്നു.
കഫീൻ അടങ്ങിയ പാച്ചുകൾ: കണ്ണിന് താഴെയുള്ള വീക്കം (Puffiness) കുറയ്ക്കുന്നതിൽ കഫീന് പ്രധാന പങ്കുണ്ട്. പെട്ടെന്നൊരു പരിപാടിക്ക് മുൻപ് കണ്ണിന് ഉണർവ്വ് നൽകാൻ ഇത് മികച്ചതാണ്.
ട്രെൻഡ് വാച്ച്: പല ജെൻ സി യൂട്യൂബർമാരും ഇപ്പോൾ മേക്കപ്പ് ചെയ്യുന്നതിന് മുൻപ് ഐ പാച്ചുകൾ ധരിക്കുന്നത് ഒരു ശീലമാക്കിയിരിക്കുന്നു. ഇത് ചർമ്മം കൂടുതൽ മൃദുവായി നിലനിർത്താനും മേക്കപ്പ് എളുപ്പത്തിൽ ഇരിക്കാനും സഹായിക്കുന്നു.
ഐ പാച്ചുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചാൽ കൂടുതൽ മികച്ച ഫലം ലഭിക്കും:
ഫ്രിഡ്ജിൽ വെക്കുക: ഉപയോഗിക്കുന്നതിന് 10 മിനിറ്റ് മുൻപ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുക. ഇത് വീക്കം കുറയ്ക്കാൻ വളരെ ഫലപ്രദമാണ്.
വൃത്തിയുള്ള ചർമ്മം: ഐ പാച്ചുകൾ ഉപയോഗിക്കുന്നതിന് മുൻപ് മുഖം നന്നായി കഴുകി വൃത്തിയാക്കണം. എങ്കിൽ മാത്രമേ ചേരുവകൾ ചർമ്മത്തിലേക്ക് വലിച്ചെടുക്കുകയുള്ളു.
സമയ പരിധി: സാധാരണ 15-20 മിനിറ്റ് മാത്രമേ ഇത് ഉപയോഗിക്കൻ പടൂള്ളു. കൂടുതൽ സമയം വെക്കുന്നത് ചർമ്മത്തെ വരണ്ടതാക്കാൻ സാധ്യതയുണ്ട്.
'ഐ പാച്ച്' എന്ന ഉൽപ്പന്നത്തെ കേവലമൊരു സൗന്ദര്യോപാധി എന്നതിൽ നിന്ന്, തിരക്കിട്ട ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒരു 'വിശ്രമ ചിഹ്നം' ആക്കി മാറ്റുകയാണ് ജെൻ സി.