
സൗന്ദര്യ സംരക്ഷണത്തിൽ 'മിനിമൽ' സമീപനം സ്വീകരിക്കുന്ന ജെൻ സി-യുടെ ഏറ്റവും വലിയ സൗന്ദര്യ രഹസ്യമാണ് ‘മൾട്ടി-യൂസ് മേക്കപ്പ്’. ഒരു ഉത്പന്നം ഒന്നിലധികം ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന ഈ രീതി, വെറും ഒരു ട്രെൻഡ് എന്നതിലുപരി ഒരു ജീവിതശൈലിയായി മാറിക്കഴിഞ്ഞു. പലവിധ ഉത്പന്നങ്ങൾ മുഖത്ത് വാരിത്തേക്കുന്ന രീതികളോട് വിടപറഞ്ഞ്, കുറഞ്ഞ സാധനങ്ങൾ കൊണ്ട് മികച്ച ഫലം നേടാൻ ജെൻ സി-യെ സഹായിക്കുന്ന ഈ ബ്യൂട്ടി ഹാക്കിനെക്കുറിച്ച് വിശദമായി അറിയാം.
ബ്യൂട്ടി ഹാക്ക് എന്ന നിലയിൽ മൾട്ടി-യൂസ് മേക്കപ്പ് ശ്രദ്ധേയമാവാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്:
സമയലാഭം: രാവിലെ ഒരുങ്ങാൻ കുറഞ്ഞ സമയം മതി. മൂന്ന് ഉത്പന്നങ്ങൾ മാറിമാറി ഉപയോഗിക്കുന്നതിന് പകരം ഒരൊറ്റ സ്റ്റിക്ക് ഉപയോഗിച്ച് ബ്ലഷും ലിപ്സ്റ്റിക്കും ഐഷാഡോയും സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാക്കാം.
പണലാഭം : കുറഞ്ഞ ഉത്പന്നങ്ങൾ വാങ്ങിയാൽ മതി. ഇത് സൗന്ദര്യവർദ്ധക വസ്തുക്കൾക്കായി ചിലവഴിക്കുന്ന പണം ലാഭിക്കാൻ സഹായിക്കുന്നു.
സൗകര്യം : ഒരു മേക്കപ്പ് ബാഗിൽ നിറയെ ഉത്പന്നങ്ങൾക്ക് പകരം രണ്ടോ മൂന്നോ മൾട്ടി-യൂസ് സ്റ്റിക്കുകൾ മാത്രം മതി. എവിടെ പോകുമ്പോഴും വളരെ എളുപ്പത്തിൽ കൊണ്ടുപോകാം.
മിനിമൽ ലുക്ക്: ചർമ്മത്തിന് കൂടുതൽ ഭാരം നൽകാതെ, സ്വാഭാവികമായ 'ഡ്യൂവി ഗ്ലോ' നിലനിർത്താൻ ഈ ഉത്പന്നങ്ങൾ സഹായിക്കുന്നു. ഇത് ജെൻ സി ഇഷ്ടപ്പെടുന്ന 'ക്ലീൻ ഗേൾ എസ്തറ്റിക്സി'ന് അനുയോജ്യമാണ്.
1. ലിപ് ആൻഡ് ചീക്ക് ടിൻ്റുകൾ ; സാധാരണയായി ചുണ്ടിനും, കവിളുകൾക്കും നിറം നൽകുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഇതൊരു ക്രീം ഐഷാഡോയായും കൺപോളകളിൽ ഉപയോഗിക്കുന്നു.
2. ഫൗണ്ടേഷൻ ആൻഡ് കൺസീലർ സ്റ്റിക്കുകൾ ; മുഖത്തെ പാടുകൾ മറയ്ക്കാൻ മാത്രമല്ല, ഇരുണ്ട നിറത്തിലുള്ള സ്റ്റിക്ക് കോണ്ടൂറിംഗിനും, ഇള്ളം നിറത്തിലുള്ളത് ഹൈലൈറ്റിംഗിനും ഉപയോഗിക്കുന്നു. ഇത് മുഖത്തിന് ഷേപ്പ് നൽകുവൻ സഹായിക്കും.
3. ബ്ലഷ് സ്റ്റിക്കുകൾ അല്ലെങ്കിൽ ക്രീം ബ്ലഷ് ; പൊതുവേ കവിളുകൾക്ക് നിറം നൽകുവൻ ഉപയോഗിക്കുന്ന ഇവ ലിപ്സ്റ്റിക്ക്, ഐഷാഡോ എന്നിവയായും ഉപയോഗിക്കുന്നു.
4. ബ്രോൺസർ ക്രീം ; മുഖത്തിന് സ്വാഭാവികമായൊരു തിളക്കം നൽകുന്നതിനായി ഉപയോഗിക്കുന്ന ഈ ക്രിം, കൺപോളകളിൽ 'ക്രീസ്' ഉണ്ടാക്കാനും കണ്ണ് വലുതായി കാണിക്കുന്നതിനുമായി ഉപയോഗിക്കുന്നു.
5. ട്രാൻസ്പാരന്റ് ലിപ് ഗ്ലോസ് ; ചുണ്ടുകൾക്ക് തിളക്കം നൽകുന്നതിനാണ് കൂടുതലും ഇത് ഉപയോഗിക്കുന്നതെങ്കിലും, കൺപോളകളിലും പുരികത്തിന് മുകളിലും 'ഹൈലൈറ്റർ' ആയി ഉപയോഗിക്കുന്നത് ഒരു ഗ്ലോസി ലുക്ക് നൽകാൻ സഹായിക്കും.
ഒരേ കളർ തിരഞ്ഞെടുക്കുക: ചുണ്ടിലും കവിളിലും കണ്ണുകളിലും ഒരേ ടോൺ ഉള്ള ലിപ് ആൻഡ് ചീക്ക് ടിന്റ് ഉപയോഗിക്കുക. ഉദാഹരണത്തിന്, പീച്ച് നിറത്തിലുള്ള ടിന്റ് മൂന്ന് ഭാഗത്തും ഉപയോഗിച്ചാൽ ഒരു സുന്ദരമായ, യോജിച്ച ലുക്ക് ലഭിക്കും.
വിരലുകൾ ഉപയോഗിച്ച് ബ്ലെൻഡ് ചെയ്യുക: മൾട്ടി-യൂസ് ഉത്പന്നങ്ങൾ (പ്രത്യേകിച്ച് ക്രീം ഫോർമുലേഷനുകൾ) വിരലുകൾ ഉപയോഗിച്ച് ബ്ലെൻഡ് ചെയ്യുക. ഇത് ചർമ്മത്തിന്റെ ചൂടിൽ പെട്ടെന്ന് അലിഞ്ഞുചേർന്ന് കൂടുതൽ സ്വാഭാവികമായ ഫിനിഷിംഗ് നൽകും.
കൺസീലർ കോണ്ടൂറിംഗിനായി: നിങ്ങളുടെ സാധാരണ സ്കിൻ ടോണിനേക്കാൾ രണ്ട് ഷേഡ് ഡാർക്ക് ആയ കൺസീലർ അല്ലെങ്കിൽ ഫൗണ്ടേഷൻ സ്റ്റിക്ക് എടുക്കുക. ഇത് കവിൾത്തടങ്ങൾക്ക് താഴെയും നെറ്റിയുടെ അരികുകളിലും മൂക്കിന്റെ വശങ്ങളിലും ഇട്ട്, ബ്രഷ് ഉപയോഗിച്ച് മുകളിലേക്ക് ബ്ലെൻഡ് ചെയ്യുക. മുഖത്തിന് പെട്ടെന്ന് 'ഷേപ്പ്' ലഭിക്കും.
ഹൈലൈറ്റിംഗ് ഹാക്ക്:
ട്രാൻസ്പാരന്റ് ലിപ് ഗ്ലോസ് എടുത്ത് കവിൾത്തടങ്ങളുടെ ഏറ്റവും മുകളിലുള്ള ഭാഗത്ത് (ഹൈലൈറ്റർ ഇടുന്ന സ്ഥലത്ത്) വളരെ കുറഞ്ഞ അളവിൽ ടാപ്പ് ചെയ്യുക. ഇത് തിളങ്ങുന്ന ഗ്ലാസ് സ്കിൻ ഇഫക്റ്റ് നൽകും.
ബ്രോൺസർ ഐഷാഡോയായി: ബ്രോൺസർ ക്രീമിന്റെ ഒരു ചെറിയ ഭാഗം എടുത്ത് കൺപോളയിൽ തേച്ച് പിടിപ്പിക്കുക. ഇത് കണ്ണുകൾക്ക് ആഴവും വലുപ്പവും നൽകാൻ സഹായിക്കുന്നു.
ഈ ലളിതമായ ഹാക്കുകൾ ഉപയോഗിച്ച്, കുറഞ്ഞ സമയം കൊണ്ട് മിനിമൽ, എന്നാൽ ആകർഷകമായ ലുക്കുകൾ സ്വന്തമാക്കാൻ നിങ്ങൾക്കും സാധിക്കും. മൾട്ടി-യൂസ് മേക്കപ്പ് ശരിക്കും ഒരു 'മിസ്സ് ചെയ്യാൻ പാടില്ലാത്ത' ബ്യൂട്ടി ഹാക്ക് തന്നെയാണ്.