അജ്ഞാതനായ റോബിൻഹുഡിനെ തേടി ഗ്രാമവാസികൾ; വീടിന് മുന്നിൽ പണപ്പൊതി പ്രത്യക്ഷപ്പെടുന്നു

Published : Mar 14, 2019, 09:48 AM ISTUpdated : Mar 14, 2019, 09:54 AM IST
അജ്ഞാതനായ റോബിൻഹുഡിനെ തേടി ഗ്രാമവാസികൾ; വീടിന് മുന്നിൽ പണപ്പൊതി പ്രത്യക്ഷപ്പെടുന്നു

Synopsis

സ്പെയിനിലെ വില്ലാറമിയേല്‍ എന്ന ഗ്രാമത്തിലാണ് ‍ഞെട്ടിപ്പിക്കുന്ന സംഭവം. 15 പേർക്ക് ഇതുവരെ പണം കിട്ടി കഴിഞ്ഞു. 100 യൂറോയ്ക്ക് മുകളിലാണ് ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത്. 800 ഓളം താമസക്കാര്‍ മാത്രമുളള ഗ്രാമത്തിലാണ് പണം എത്തുന്നത്.

സ്പെയിനിലെ ഒരു കൂട്ടം ഗ്രാമവാസികള്‍ അത്ഭുതം കൂറി നില്‍ക്കുകയാണ്. കാരണം കുറച്ച് ദിവസങ്ങളായി ഇവരുടെ വീടിന്റെ മുമ്പില്‍ ആരോ പണം കൊണ്ട് വയ്ക്കുന്നു. ചിലർക്ക് തപാൽ വഴിയും പണം കിട്ടുന്നുണ്ട്. ആരാണ് ഈ പണം കൊണ്ട് വയ്ക്കുന്നതെന്ന് ഇതുവരെയും ഈ ഗ്രാമവാസികൾ കണ്ടെത്തിയിട്ടില്ല.

സ്പെയിനിലെ വില്ലാറമിയേല്‍ എന്ന ഗ്രാമത്തിലാണ് ‍ഞെട്ടിപ്പിക്കുന്ന സംഭവം. 15 പേർക്ക് ഇതുവരെ പണം കിട്ടി കഴിഞ്ഞു. 100 യൂറോയ്ക്ക് മുകളിലാണ് ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത്. 800 ഓളം താമസക്കാര്‍ മാത്രമുളള ഗ്രാമത്തിലാണ് പണം എത്തുന്നത്. മേയര്‍ നൂരിയ സൈമണ്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്. വില്ലാറമിയേലിലെ റോബിന്‍ഹുഡ് എന്നാണ് ആ അജ്ഞാതനെ സ്പാനിഷ് മാധ്യമങ്ങള്‍ വിളിക്കുന്നത്. 

ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ല. എന്ത് ഉദ്ദേശത്തോടെയാണ് പണം കൊണ്ട് വയ്ക്കുന്നതെന്നും മനസിലാകുന്നില്ലെന്ന് മേയർ നൂരിയ സൈമണ്‍ പറയുന്നു. ഈ ഗ്രാമത്തിലുള്ളവരെ നന്നായി അറിയാമെന്നുള്ള ആളാകണം പണം കൊണ്ട് വയ്ക്കുന്നതെന്ന് സംശയിക്കുന്നതായി മേയർ പറയുന്നു. 

പണം ലഭിച്ച പലരും പൊലീസിനെയും ബാങ്കിനെയും ബന്ധപ്പെട്ടെങ്കിലും അയച്ചത് ആരാണെന്ന് മാത്രം കണ്ടെത്തിയിട്ടില്ലെന്ന് ഗ്രാമവാസികൾ പറയുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും അന്വേഷണം നടന്നിട്ടില്ലെന്നും ഗ്രാമവാസികൾ പറയുന്നു. ഈ വീട്ടിലെ രാജകുമാരിയ്ക്ക് വേണ്ടിയാണ് പണം അയക്കുന്നത്, സ്വീകരിക്കണമെന്നും പണത്തിന്റെ കൂടെ എഴുതിയിട്ടുണ്ടെന്ന് മേയർ പറയുന്നു.

 അയച്ച ആളിന്റെ പേരോ മേൽവിലാസമോ ഒന്നും തന്നെ വ്യക്തമല്ല. അത് കൊണ്ട് ആളെ തിരിച്ചറിയാൻ ഏറെ പ്രയാസമാണെന്നും മേയർ പറയുന്നു. ഇതൊരു കുറ്റകൃത്യമല്ലെന്നും ഈ സംഭവത്തിൽ ആർക്കെതിരെയും കേസെടുക്കാൻ പറ്റില്ലെന്നും മേയർ നൂരിയ പറഞ്ഞു.

 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'