Viral Video : ഇത് അപൂര്‍വസംഭവം; പത്ത് അടി നീളവും 80 കിലോ തൂക്കവുമുള്ള കണവ

By Web TeamFirst Published Apr 24, 2022, 6:47 PM IST
Highlights

നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം. പ്രദേശവാസിയായ ഒരാളാണേ്രത ഇതിനെ ആദ്യമായി കണ്ടത്. ആദ്യകാഴ്ചയില്‍ എന്താണെന്ന് മനസിലായില്ലെങ്കിലും പിന്നീട് കണവയാണെന്ന് സംശയമായി
 

മത്സ്യങ്ങളാകട്ടെ കടല്‍വിഭവങ്ങളാകട്ടെ ( Fish and Sea food ) ഇവയുടെ വലിപ്പത്തിലെല്ലാം ഏറ്റക്കുറച്ചിലുകള്‍ കാണാറുണ്ട്. ചിലയിടങ്ങളില്‍ ലഭ്യമായിട്ടുള്ള മത്സ്യങ്ങളും കടല്‍വിഭവങ്ങളും അവിടത്തെ ആവാസവ്യവസ്ഥയുടെ ( Sea Ecosystem )  സവിശേഷതകള്‍ക്ക് അനുസരിച്ച് വലിപ്പത്തിലും വ്യത്യാസപ്പെട്ടിരിക്കാറുണ്ട്. ഇത്തരത്തില്‍ പലപ്പോഴും അസാധാരണ വലിപ്പമുള്ള മീനുകളും കടല്‍വിഭങ്ങളും കാണാറുണ്ട്. 

എങ്കിലും ഇക്കൂട്ടത്തില്‍ ചിലത്, തീര്‍ത്തും നമ്മെ അമ്പരപ്പിക്കുന്നത് തന്നെയാകാറുണ്ട്. അത്തരത്തില്‍ അപൂര്‍വമായി മാത്രം കാണാവുന്നൊരു കാഴ്ചയാണിനി പങ്കുവയ്ക്കുന്നത്. കണവ അല്ലെങ്കില്‍ കൂന്തള്‍ എന്നെല്ലാം വിളിക്കുന്നലകടല്‍വിഭവത്തെ കുറിച്ച് നിങ്ങളെല്ലാം കേട്ടിരിക്കും. 

സീഫുഡ് പ്രേമികളെ സംബന്ധിച്ച് ഇഷ്ടപ്പെട്ട വിഭവമാണിത്. റോസ്റ്റ് ചെയ്‌തോ, ഫ്രൈ ചെയ്‌തോ എല്ലാം കണവ കഴിക്കാറുണ്ട്. വിപണിയില്‍ നല്ല ഡിമാന്‍ഡും അതിന് അനുസരിച്ച് വിലയും ഇതിന് ഉണ്ടാകാറുണ്ട്. സാധാരണഗതിയില്‍ ചെറുതും വലുതുമായ കണവ വിപണിയില്‍ കാണാറുണ്ട്. 

വലുതെന്ന് പറയുമ്പോഴും അത് എത്രമാത്രം വരുമെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. എന്നാലിത് അങ്ങനെയല്ല. പത്തടി നീളം വരുന്ന 80 കിലോയോളം തൂക്കം വരുന്ന ഒരു കൂറ്റന്‍ കണവ. ജപ്പാനിലെ ഉഗു ബീച്ചിലാണ് ഇതിനെ കണ്ടെത്തിയിരിക്കുന്നത്. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം. പ്രദേശവാസിയായ ഒരാളാണേ്രത ഇതിനെ ആദ്യമായി കണ്ടത്. 

ആദ്യകാഴ്ചയില്‍ എന്താണെന്ന് മനസിലായില്ലെങ്കിലും പിന്നീട് കണവയാണെന്ന് സംശയമായി. എങ്കിലും ഇത്രയും വലിപ്പം കണ്ടതുമൂലം സംശയം ബാക്കിനിന്നു. എന്തായാലും ഉദ്യോഗസ്ഥരും മറ്റുമെത്തി പരിശോധിച്ചപ്പോള്‍ കണവ തന്നെയെന്ന് ഉറപ്പിച്ചു. കണ്ടെത്തുമ്പോള്‍ ഇതിന് ജീവനുണ്ടായിരുന്നു.

പൊതുവേ കടലില്‍ ആഴമുള്ള ഇടങ്ങളില്‍ മാത്രമാണ് ഇവയെ കാണാറ്. വിരളമായേ ഇവ കരയോട് അടുപ്പിച്ച് വരികയുള്ളൂ. ഒരുപക്ഷേ ആരോഗ്യപരമായി എന്തെങ്കിലും പ്രശ്‌നം നേരിട്ടതിനെ തുടര്‍ന്നാകാം ഇത് കരയുടെ സമീപത്തെത്തിയതെന്നാണ് സൂചന. ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇതിനെ പ്രദേശത്തുള്ള ഒരു അക്വേറിയത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് പിന്നീട് ചത്തുവെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇതുവരേക്കും വ്യക്തതയായിട്ടില്ല. 

എന്തായാലും എഎഫ്പി ന്യൂസ് ഏജന്‍സി പങ്കുവച്ച വീഡിയോ നിരവധി പേരാണ് പങ്കുവയ്ക്കുന്നത്. ഇത്തരം കാഴ്ചകളൊന്നും തന്നെ നമുക്ക് മനുഷ്യായുസില്‍ അത്ര എളുപ്പത്തില്‍ കാണാവുന്നതല്ലല്ലോ. അതുകൊണ്ട് തന്നെ ഏറെ കൗതുകമുണര്‍ത്തുന്ന വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നതും. 

വീഡിയോ കാണാം...

 

VIDEO: Giant squid washes ashore alive in Japan.

A giant squid 3.35 metres in length has been found alive on a shore in western Japan.
Giant squid live in the deep sea, and is unusual for one to be washed ashore alive. The squid has now been transported to an aquarium pic.twitter.com/FGdc23MBjI

— AFP News Agency (@AFP)

Also Read:- വീട്ടിനകത്ത് 'രാക്ഷസപ്പഴുതാര'; ഭയപ്പെടുത്തുന്ന ചിത്രം വൈറലാകുന്നു

click me!