സ്ക്വാട്ട് ചലഞ്ച് ഏറ്റെടുത്ത പെണ്‍കുട്ടികളുടെ വൃക്ക തകരാറിലായി; ഇരുവരും ചികിത്സയില്‍

By Web TeamFirst Published Aug 2, 2019, 4:03 PM IST
Highlights

പല തരത്തിലുളള ചലഞ്ചുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെന്‍ഡാകുന്നത്. ഇവിടെ ഒരു ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത രണ്ടുപേരുടെ ജീവിതം തന്നെ അപകടത്തിലായിരിക്കുകയാണ്. 

പല തരത്തിലുളള ചലഞ്ചുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെന്‍ഡാകുന്നത്. ഇവിടെ ഒരു ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത രണ്ടുപേരുടെ ജീവിതം തന്നെ അപകടത്തിലായിരിക്കുകയാണ്. 1000 തവണ സ്ക്വാട്ട് ചെയ്ത രണ്ട് പെണ്‍കുട്ടിയെയാണ് വൃക്ക തകരാറിലായതുമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഷിയാവോ ടംങ് എന്ന 19കാരിയാണ്  വീഡിയോ ചാറ്റിലൂടെ ഒരു സുഹൃത്തിനെ കാലിനുള്ള വര്‍ക്കൗട്ട് രീതിയായ  സ്ക്വാട്ട്  ചലഞ്ച് ചെയ്യാന്‍ ക്ഷണിച്ചത്. ഇരുവരും ഒരുമിച്ചാണ് സ്ക്വാട്ട് പരിശീലനം നടത്തിയത്. ഇരുവരും തമ്മില്‍ നിര്‍ത്താതെ മത്സരമായിരുന്നു. ഇരിപ്പിടമില്ലാതെ  90  ഡിഗ്രിയില്‍ തുടര്‍ച്ചയായി നിര്‍ത്താതെ മുട്ടുമടക്കിയിരിക്കുന്ന ഒരു വ്യായാമ രീതിയാണ്  സ്ക്വാട്ട്. 

ഏകദേശം രണ്ട് മുതല്‍ മൂന്ന് മണിക്കൂറാണ് ഇരുവരും നിര്‍ത്താതെ സ്ക്വാട്ട് ചലഞ്ച് ചെയ്തത്. ചലഞ്ചിന് ശേഷം ഷിയാവോക്ക്  കാലിന് വേദന അനുഭവപ്പെട്ടു.  സ്ക്വാട്ട് പരീശീലനം ഇത്രയും സമയം ചെയ്തതിന്‍റെ വേദനയാകാം എന്ന് അവള്‍ കരുതി. എന്നാല്‍ അടുത്ത ദിവസവും വേദന അതികഠിനമായപ്പോഴാണ് അവള്‍ക്ക് എന്തോ സംശയം തോന്നിയത്. മൂത്രം ബ്രൌണ്‍ നിറമാവുകയും കൂടി ചെയ്തപ്പോഴാണ് ആശുപത്രിയില്‍ പോയത്.

'rhabdomyolysis' എന്ന രോഗാവസ്ഥയിലേക്കാണ് അവരെ ഈ ചലഞ്ച് എത്തിച്ചത്. എല്ലുകള്‍ പൊട്ടുകയും തുടര്‍ന്ന് വൃക്ക തകരാറിലാവുകയും ചെയ്തതായി പരിശോധനകളിലൂടെ കണ്ടെത്തി. ഷിയാവോയുടെ സുഹൃത്തിനെയും ഇതേ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഇപ്പോഴും ചികിത്സയിലാണ്. 


 

click me!