അന്ന് ശരീരഭാരം 132 കിലോ, കുറച്ചത് 48 കിലോ; സഹായിച്ചത് ഈ 'സിംപിള്‍ ഡയറ്റ് പ്ലാൻ'

Published : Aug 02, 2019, 12:44 PM IST
അന്ന് ശരീരഭാരം 132 കിലോ, കുറച്ചത് 48 കിലോ; സഹായിച്ചത് ഈ 'സിംപിള്‍ ഡയറ്റ് പ്ലാൻ'

Synopsis

അമിതവണ്ണംമൂലം ഇന്ന് പലരും പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളാണ് അനുഭവിക്കുന്നത്. 34കാരനായ ശശാങ്കിനും തടി ഒരു പ്രശ്നം തന്നെയായിരുന്നു. 

ശരീരഭാരം കുറയ്ക്കണം എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ഇന്ന് കൂടിയിട്ടുണ്ട്. കാരണം ആരോഗ്യ പ്രശ്നങ്ങള്‍ തന്നെയാണ്. അമിതവണ്ണംമൂലം ഇന്ന് പലരും പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളാണ് അനുഭവിക്കുന്നത്. 

34കാരനായ ശശാങ്കിനും തടി ഒരു പ്രശ്നം തന്നെയായിരുന്നു. അമിതവണ്ണം മൂലം പെട്ടെന്ന് മരണം പോലും സംഭവിക്കാം എന്ന് ഒരു സുഹൃത്ത് അഭിഭാഷകനായ ശശാങ്കിനെ ഉപദേശിക്കുകയുണ്ടായി. 41 വയസ്സിനപ്പുറം താങ്കള്‍ ജീവിക്കില്ല എന്ന് സുഹൃത്ത് പറഞ്ഞു. അങ്ങനെയാണ് ശശാങ്കിന് തടി കുറയ്ക്കണം എന്ന് തോന്നിയത്.  132 കിലോയായിരുന്നു ശശാങ്കിന്‍റെ  ശരീരഭാരം. ഒരു വര്‍ഷം കൊണ്ട് 48 കിലോയാണ് ശശാങ്ക് കുറച്ചത്. 

ശരീരഭാരം കുറയ്ക്കാൻ ശശാങ്ക്  ചെയ്ത് വന്ന ഡയറ്റ് പ്ലാൻ ഇതാണ്..

ബ്രേക്ക്ഫാസ്റ്റ്...

രണ്ട് ചപ്പാത്തിയും ബട്ടര്‍ മില്‍ക്കുമാണ് പ്രഭാതഭക്ഷണം. 

ഉച്ചഭക്ഷണം...

രണ്ട് ചപ്പാത്തി, ദാല്‍, പച്ചക്കറി സാലഡ് എന്നിവയാണ് ഉച്ചഭക്ഷണം.

രാത്രിഭക്ഷണം...

ഉപ്പ്മാവാണ് രാത്രിയിലെ ഭക്ഷണം.

വ്യായാമം...

ദിവസവും നടക്കാന്‍ പോകും. ജിമ്മില്‍ പോകാറില്ല. 

PREV
click me!

Recommended Stories

'പക്കാ പെർഫക്റ്റ്' ആകേണ്ട... 'ഫിൽട്ടർ' വേണ്ട; എന്താണ് ഈ 'ഫിൻസ്റ്റാഗ്രാം'?
10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്