ലോഷനുകൾ മാറിനിൽക്കട്ടെ, ഇനി ഓയിൽ മാജിക്! തിളങ്ങുന്ന ചർമ്മത്തിനായി പുതിയ ട്രെൻഡ്

Published : Dec 30, 2025, 05:26 PM IST
oil

Synopsis

നമ്മുടെ പഴയകാലത്തെ 'എണ്ണതേച്ചു കുളി' ശീലം ഇന്ന് ആഗോളതലത്തിൽ വലിയൊരു ബ്യൂട്ടി ട്രെൻഡായി മാറിയിരിക്കുകയാണ്. വിദേശരാജ്യങ്ങളിൽ 'Body Glazing', 'Skin Oiling' എന്നീ പേരുകളിൽ തരംഗമാകുന്ന ഈ ട്രെൻഡിനെക്കുറിച്ചുള്ള കുടുതൽ അറിയാം.

ഒരു കാലത്ത് വെളിച്ചെണ്ണയോ എള്ളെണ്ണയോ തേച്ചുള്ള കുളി മലയാളിയുടെ ശീലമായിരുന്നു. എന്നാൽ പിന്നീട് ബോഡി ലോഷനുകളുടെയും ക്രീമുകളുടെയും വരവോടെ നമ്മൾ എണ്ണയെ കൈവിട്ടു. എന്നാൽ 2024-25 കാലഘട്ടത്തിൽ സൗന്ദര്യവർദ്ധക വിപണിയിൽ ബോഡി ഓയിലുകൾ വലിയ തിരിച്ചുവരവാണ് നടത്തുന്നത്. 'ലോഷൻ' യുഗം അവസാനിക്കുകയാണോ? എന്തുകൊണ്ടാണ് എല്ലാവരും ബോഡി ഓയിലുകളിലേക്ക് മാറുന്നത്?

എന്താണ് ഈ 'ബോഡി ഓയിൽ' തരംഗം?

മുൻപ് എണ്ണ എന്നാൽ വെറും വെളിച്ചെണ്ണ മാത്രമായിരുന്നു നമുക്ക്. എന്നാൽ ഇന്ന് കളി മാറി. ജോജോബ, ആർഗൻ, ആൽമണ്ട്, റോസ്‌ഹിപ്പ് തുടങ്ങിയ ലൈറ്റ് വെയിറ്റ് ഓയിലുകൾ വിപണി കീഴടക്കുകയാണ്. ഒട്ടലില്ലാത്തതും വേഗത്തിൽ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങുന്നതുമായ ഇത്തരം ഓയിലുകൾ ചർമ്മത്തിന് നൽകുന്ന തിളക്കം ലോഷനുകളേക്കാൾ കൂടുതലാണ്.

എന്തുകൊണ്ട് ലോഷനേക്കാൾ ഓയിൽ?

  • ഡീപ് ഹൈഡ്രേഷൻ: ലോഷനുകൾ ചർമ്മത്തിന്റെ ഉപരിതലത്തിൽ മാത്രം പ്രവർത്തിക്കുമ്പോൾ, ഓയിലുകൾ ചർമ്മത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് ഈർപ്പം നിലനിർത്തുന്നു.
  • തിളക്കം : ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാർക്കിടയിൽ 'ഗ്ലാസ് സ്കിൻ' ലുക്കിന് ഏറ്റവും കൂടുതൽ സഹായിക്കുന്നത് ബോഡി ഓയിലുകളാണ്.
  • കെമിക്കലുകളുടെ കുറവ്: മിക്ക ബോഡി ഓയിലുകളും പ്രകൃതിദത്തമായ ചേരുവകൾ കൊണ്ട് നിർമ്മിച്ചവയാണ്. പ്രിസർവേറ്റീവുകൾ ലോഷനുകളെ അപേക്ഷിച്ച് ഇതിൽ കുറവായിരിക്കും.

ബോഡി ഓയിൽ ഉപയോഗിക്കേണ്ട ശരിയായ രീതി

പലരും എണ്ണ തേക്കുന്ന കാര്യത്തിൽ വരുത്തുന്ന തെറ്റാണ് ഉണങ്ങിയ ചർമ്മത്തിൽ അത് പുരട്ടുന്നത്.

  • കുളി കഴിഞ്ഞ ഉടൻ: ശരീരം അല്പം നനവോടെ ഇരിക്കുമ്പോൾ തന്നെ ഓയിൽ പുരട്ടുക (Damp Skin). ഇത് ചർമ്മത്തിലെ ജലാംശം എണ്ണയ്ക്കുള്ളിൽ ലോക്ക് ചെയ്യാൻ സഹായിക്കും.
  • മിക്സ് ചെയ്യാം: നിങ്ങളുടെ ലോഷനിൽ രണ്ട് തുള്ളി ബോഡി ഓയിൽ ചേർത്ത് പുരട്ടുന്നത് ഇരട്ടി ഫലം നൽകും.
  • മസാജ്: രാത്രി ഉറങ്ങുന്നതിന് മുൻപ് കൈകാലുകളിൽ അല്പം ഓയിൽ മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

ട്രെൻഡിംഗിലുള്ള മികച്ച ബോഡി ഓയിലുകൾ

  • വെളിച്ചെണ്ണ ; ബാക്ടീരിയകളെ അകറ്റുന്നു, നല്ലൊരു മോയ്സ്ചറൈസർ.
  • ബദാം ഓയിൽ; ചർമ്മത്തിലെ കറുത്ത പാടുകൾ മാറ്റാൻ സഹായിക്കുന്നു.
  • ജോജോബ ഓയിൽ; എണ്ണമയമുള്ള ചർമ്മക്കാർക്കും അനുയോജ്യം.
  • റോസ്‌ഹിപ്പ് ഓയിൽ ; ആന്റി-ഏജിംഗ് ഗുണങ്ങൾ നൽകുന്നു.

സംഗതി കളറാണ്

വെറും ചർമ്മസംരക്ഷണം എന്നതിലുപരി ഒരു 'സെൽഫ് കെയർ' റീച്വൽ കൂടിയായി ഇന്ന് ഓയിൽ മസാജ് മാറിയിട്ടുണ്ട്. സ്ട്രെസ് കുറയ്ക്കാനും ചർമ്മം മൃദുവാക്കാനും ബോഡി ഓയിലുകൾ സഹായിക്കും. ലോഷനുകളുടെ കെമിക്കൽ മണത്തേക്കാൾ അരോമ തെറാപ്പി നൽകുന്ന സുഗന്ധമുള്ള ഓയിലുകൾക്കാണ് ഇന്ന് ആവശ്യക്കാർ ഏറെ.

 

PREV
Read more Articles on
click me!

Recommended Stories

പുരികം മനോഹരമാക്കാൻ ആരും പറയാത്ത 5 'സീക്രട്ട്' ടിപ്സുകൾ
ചുണ്ടുകൾക്ക് ഇനി ഇൻസ്റ്റന്റ് ലിപ് ടാറ്റൂ ; ഇൻസ്റ്റഗ്രാമിൽ തരംഗമായി 'പീൽ ഓഫ് ലിപ് ലൈനർ'