ചുണ്ടുകൾക്ക് ഇനി ഇൻസ്റ്റന്റ് ലിപ് ടാറ്റൂ ; ഇൻസ്റ്റഗ്രാമിൽ തരംഗമായി 'പീൽ ഓഫ് ലിപ് ലൈനർ'

Published : Dec 30, 2025, 03:20 PM IST
lip peel

Synopsis

ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴോ വെള്ളം കുടിക്കുമ്പോഴോ ലിപ്സ്റ്റിക് മാഞ്ഞുപോകുന്നതും, കൃത്യമായ ഷേപ്പ് ലഭിക്കാൻ ലിപ് ലൈനറുകൾ മാറി മാറി പരീക്ഷിക്കുന്നതും മടുത്തിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്കായുള്ള ഉത്തരമാണ് ഇപ്പോൾ ബ്യൂട്ടി ലോകത്ത് വൈറലായ ‘ലിപ് ലൈനർ ടാറ്റൂ’.

ലിപ്സ്റ്റിക് ഇട്ടു മിനിറ്റുകൾക്കുള്ളിൽ അത് മാഞ്ഞുപോകുന്നതും, ഇടയ്ക്കിടെ ടച്ച്-അപ്പ് ചെയ്യേണ്ടി വരുന്നതും പലരെയും അലോസരപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ ഇതിനൊരു കിടിലൻ പരിഹാരവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡ് 'പീൽ ഓഫ് ലിപ് ലൈനർ'. ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും ജെൻ സി യുവതികൾക്കിടയിൽ വൻ തരംഗമാണ് ഈ ഇൻസ്റ്റന്റ് ലിപ് ടാറ്റൂ രീതി.

എന്താണ് പീൽ ഓഫ് ലിപ് ലൈനർ?

ചുണ്ടുകൾക്ക് താൽക്കാലികമായി ഒരു ടാറ്റൂ ചെയ്ത ഫലം നൽകുന്ന മേക്കപ്പ് ഉൽപ്പന്നമാണിത്. സാധാരണ ലിപ് ലൈനറുകളിൽ നിന്ന് വ്യത്യസ്തമായി, ഇത് ചുണ്ടിന്റെ അതിരുകളിൽ പുരട്ടി അല്പസമയത്തിന് ശേഷം ഉണങ്ങുമ്പോൾ ഒരു പാട പോലെ അടർത്തി മാറ്റാൻ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ചുണ്ടിൽ മനോഹരമായ ഒരു നിറം നൽകുന്നു. ഇത് മണിക്കൂറുകളോളം മായാതെ നിലനിൽക്കും.

പ്രത്യേകതകൾ

  • സ്മഡ്ജ് പ്രൂഫ് : ഭക്ഷണം കഴിക്കുമ്പോഴോ വെള്ളം കുടിക്കുമ്പോഴോ ഈ നിറം പടരുകയോ മാഞ്ഞുപോവുകയോ ഇല്ല.
  • സ്വാഭാവിക ഭംഗി: കടുപ്പത്തിലുള്ള ലിപ്സ്റ്റിക്കുകളേക്കാൾ സ്വാഭാവികമായ ഒരു ലുക്ക് ഇത് നൽകുന്നു.
  • ദീർഘനേരം നിലനിൽക്കും: ഒരു തവണ ചെയ്താൽ ഒരു ദിവസം മുഴുവൻ ചുണ്ടുകൾക്ക് ആകർഷകമായ നിറം ലഭിക്കും.

ഉപയോഗിക്കേണ്ട രീതി

ആദ്യം ചുണ്ടുകൾ നന്നായി വൃത്തിയാക്കി ഉണക്കുക. ലിപ് ലൈനർ ഉപയോഗിക്കുന്നത് പോലെ ചുണ്ടിന്റെ അതിരുകളിൽ ഇത് കൃത്യമായി പുരട്ടുക. 10 മുതൽ 20 മിനിറ്റ് വരെ ഉണങ്ങാൻ അനുവദിക്കുക. നന്നായി ഉണങ്ങിയ ശേഷം പാട പോലെ അടർത്തി മാറ്റുക. ശേഷം ഒരു ലിപ് ഗ്ലോസ് കൂടി പുരട്ടിയാൽ ചുണ്ടുകൾക്ക് കൂടുതൽ തിളക്കം ലഭിക്കും.

ശ്രദ്ധിക്കാൻ

ഇതൊരു വൈറൽ ട്രെൻഡ് ആണെങ്കിലും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ചുണ്ടുകളിൽ മുറിവോ അലർജിയോ ഉള്ളവർ ഇത്തരം പരീക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഉപയോഗത്തിന് ശേഷം ചുണ്ടുകൾ വരണ്ടുപോകാതിരിക്കാൻ മോയ്സ്ചറൈസിംഗ് ലിപ് ബാം പുരട്ടാനും മറക്കരുത്.

 

PREV
Read more Articles on
click me!

Recommended Stories

പുറത്തല്ല, ഉള്ളിലാണ് സൗന്ദര്യം; ജെൻ സികളുടെ 'എഡിബിൾ ബ്യൂട്ടി' ട്രെൻഡ്
Happy New Year 2026 Wishes : ഹാപ്പി ന്യൂ ഇയർ, പ്രിയപ്പെട്ടവർക്ക് പുതുവത്സരാശംസകൾ അയക്കാം