പ്രണയിക്കുമ്പോള്‍ മാത്രമല്ല, വിവാഹ ശേഷവും പങ്കാളിയോട് ഇക്കാര്യങ്ങള്‍ പറയണം..!

By Web TeamFirst Published Jun 28, 2019, 11:04 PM IST
Highlights

വിവാഹം പല തരത്തിലുളള മാറ്റങ്ങള്‍ നിങ്ങളിലുണ്ടാക്കാം. വിവാഹം ചിലപ്പോള്‍ നിങ്ങളിലെ പ്രണയത്തില്‍ പോലും മാറ്റങ്ങള്‍ വരുത്താം. 

വിവാഹം പല തരത്തിലുളള മാറ്റങ്ങള്‍ നിങ്ങളിലുണ്ടാക്കാം. വിവാഹം ചിലപ്പോള്‍ നിങ്ങളിലെ പ്രണയത്തില്‍ പോലും മാറ്റങ്ങള്‍ വരുത്താം. നിങ്ങള്‍ പ്രണയിച്ചിരുന്നപ്പോള്‍ ചെയ്തിരുന്ന പല കാര്യങ്ങളും വിവാഹശേഷം  മറന്നുപോയേക്കാം. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഒരു ബന്ധത്തെ നല്ല രീതിയില്‍ കൊണ്ടുപോകാനും നശിപ്പിക്കാനും കഴിയും. വിവാഹ ശേഷവും പങ്കാളിയോട് നിങ്ങള്‍ തുടര്‍ന്നും പറയേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ഇവയെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. ഇതൊന്നും ശാസ്ത്രീയപരമായി തെളിയിച്ച കാര്യങ്ങളല്ല. എങ്കിലും ചില രസകരമായ നിരീക്ഷണങ്ങളിലൂടെ ഉടലെടുത്ത കാര്യമാണിത്.  അത്തരത്തില്‍ വിവാഹശേഷവും  നിങ്ങളുടെ പങ്കാളിയോട് പറയേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 

ഒന്ന്..

പ്രണയിക്കുമ്പോള്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്ന വാചകമായിരിക്കും ഇത്.  'ഐ ലവ് യു' അഥവാ 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു' എന്നത്. വിവാഹം കഴിയുമ്പോള്‍ പലരും ഈ വാചകം പങ്കാളിയോട് പറയാന്‍ മറന്നുപോകുന്നു. എല്ലാവരും അങ്ങനെയാകണമെന്നില്ല. എങ്കിലും കുറിച്ചുപേരെങ്കിലും ഇത്തരത്തില്‍ മറന്നുപോയേക്കാം. അത് സ്നേഹം ഇല്ലാത്ത കൊണ്ടാകില്ല. ജീവിതരീതിയിലുണ്ടായ മാറ്റം, തിരക്ക്, മറ്റ് പിരിമുറുക്കങ്ങള്‍ എന്നിവ കൊണ്ടാകാം. എന്നാല്‍ നിങ്ങളുടെ പങ്കാളി ഇത് കേള്‍ക്കാന്‍ കാത്തിരിക്കുന്നുണ്ടാകാം. അതിനാല്‍ വിവാഹം കഴിഞ്ഞാലും പങ്കാളിയോട്  'ഐ ലവ് യു' പറയുന്നത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ മധുരമുളളതാക്കിയേക്കും. 

രണ്ട്...

പങ്കാളിയെ പ്രശംസിക്കാറുണ്ടോ? 'നീ എത്ര സുന്ദരിയായിരിക്കുന്നു ' എന്ന് പ്രണയിച്ച് നടന്നിരുന്നപ്പോള്‍ പറഞ്ഞതുപോലെ വിവാഹശേഷം പറയാറുണ്ടോ? ഇത്തരം പ്രശംസകള്‍ നിങ്ങളുടെ പങ്കാളി ആഗ്രഹിക്കുന്നുണ്ടാകാം. 

മൂന്ന്...

നമ്മുടെ  തിരക്ക് പിടിച്ച ജോലിക്കിടയില്‍ പങ്കാളി ഒറ്റയ്ക്കാണ് എന്ന കാര്യം പലപ്പോഴും മറന്നുപോയേക്കാം. 'ഞാന്‍ എപ്പോഴും നിന്‍റെ കൂടെയുണ്ട്' എന്ന ഒരു വാചകം മതിയാകും താന്‍ ഒറ്റയ്ക്കല്ല എന്ന ചിന്ത അവരില്‍ തോന്നാന്‍. 

നാല്... 

പ്രണയിച്ചിരുന്നപ്പോള്‍ അവളുടെ പിറന്നാള്‍ ദിനത്തില്‍, വാലന്‍റൈന്‍സ് ദിനത്തില്‍ തുടങ്ങിയ പല അവസരങ്ങളിലും നിങ്ങള്‍ സര്‍പ്രൈസ് ഗിഫ്റ്റുകള്‍ നല്‍കി കാണും. വിവാഹശേഷവും അത് തുടരുക. 'നിനക്ക് ഒരു ഗിഫ്റ്റുണ്ട്' എന്ന കേള്‍ക്കുന്നത് പങ്കാളിക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. 

അഞ്ച്... 

പുറത്ത് പോയി ഭക്ഷണം കഴിക്കാനും സിനിമയ്ക്ക് പോകാനും യാത്രകള്‍ ചെയ്യാനും വിവാഹ ശേഷവും സമയം കണ്ടെത്തുക. 'ഡിനറിന് പോയാലോ?' എന്ന ചോദ്യം നിങ്ങളിലെ പ്രണയത്തെ തിരച്ചറിയലാണ്. 

ആറ്...

ഏതൊരു ബന്ധത്തിലും 'നന്ദി' എന്ന വാക്കിന് ഒരുപാട് പ്രാധാന്യമുണ്ട്. നന്ദി പറയേണ്ട സാഹചര്യങ്ങളില്‍ പങ്കാളിയോട് അത് പറയാന്‍ മടി കാണിക്കരുത്. അത് നിങ്ങള്‍ പങ്കാളിക്ക് നല്‍കുന്ന ബഹുമാനത്തെയാകാം സൂചിപ്പിക്കുന്നത്. 


ഇക്കാര്യങ്ങളെല്ലാം തികച്ചും വ്യക്തികളെ സംബന്ധിച്ചിരിക്കുന്നവയാണ്. ഇതൊന്നും ശാസ്ത്രീയപരമായി തെളിയിച്ച കാര്യങ്ങളല്ല എന്നു കൂടി അറിയുക.

click me!