ഗ്രാമി 2020: വെള്ള ഗൗണില്‍ റെഡ് കാര്‍പ്പെറ്റില്‍ തിളങ്ങി പ്രിയങ്ക ചോപ്ര

Web Desk   | others
Published : Jan 27, 2020, 09:59 AM ISTUpdated : Jan 28, 2020, 09:12 AM IST
ഗ്രാമി 2020: വെള്ള ഗൗണില്‍ റെഡ് കാര്‍പ്പെറ്റില്‍ തിളങ്ങി പ്രിയങ്ക ചോപ്ര

Synopsis

വെള്ള നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് പ്രിയങ്ക എത്തിയത്. ഗോള്‍ഡന്‍ സ്യൂട്ട് ആയിരുന്നു നിക്കിന്‍റെ വേഷം...

വെള്ളിത്തിരയിലെ തിളങ്ങുന്ന താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും എന്നും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. ഗ്രാമി അവാര്‍ഡ്സിലും ബോള്‍ഡ് ആന്‍റ് ബ്യൂട്ടിഫുളായി എത്തിയിരിക്കുകയാണ് പ്രിയങ്ക, ഒപ്പം നിക്കും. എല്ലാകണ്ണുകളും ഈ താരദമ്പതികളിലായിരുന്നു. 


വെള്ള നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് പ്രിയങ്ക എത്തിയത്. ഗോള്‍ഡന്‍ സ്യൂട്ട് ആയിരുന്നു നിക്കിന്‍റെ വേഷം. കല്ലുവച്ച കമ്മലുകള്‍ക്കൊപ്പം വയറില്‍ ക്രിസ്റ്റല്‍ സ്റ്റഡും ധരിച്ചിരുന്നു. ജൊനാസ് കുടുംബത്തില്‍ നിന്ന് നിക്ക് മാത്രമായിരുന്നില്ല റെഡ് കാര്‍പ്പറ്റിലെത്തിയത്.

ഒപ്പം കെവിന്‍ ജൊനാസും ഭാര്യ ഡാനിയേലയും ജോ ജൊനാസും ഭാര്യ സോഫി ടര്‍ണറും ഗ്രാമി അവാര്‍ഡ്സിനെത്തി. ജൊനാസ് ബ്രദേഴ്സിന്‍റെ 'സക്കറി'ന്  ഗ്രാമി നോമിനേഷന്‍ ലഭിച്ചിരുന്നു. 
 

PREV
click me!

Recommended Stories

10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്
മഞ്ഞുകാലത്ത് മുഖം തിളങ്ങാൻ: ഈ കിടിലൻ ഫേസ് പാക്കുകൾ പരീക്ഷിക്കാം