
ദില്ലി: 94ാം പിറന്നാള്‍ ആഘോഷിക്കുന്ന മുത്തശ്ശിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിംഗ്. ടിക് ടോക്കില്‍ @paulinekayy എന്ന അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ മുത്തശ്ശിക്ക് എല്ലാവരും ആശംസ നേരുന്നുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ ടു യു എന്ന ഗാനം അവസാനിക്കുന്നതോടെ മുത്തശ്ശി ഇതിന് മറുപടി നല്‍കുന്നുമുണ്ട്. എല്ലവര്‍ക്കും നന്ദി അറിയിച്ച മുത്തശ്ശിയുടെ തൊട്ടടുത്ത മറുപടിയാണ് ബന്ധുക്കളെ ഞെട്ടിച്ചത്. ''വളരെയധികം നന്ദി, ഇതെന്‍റെ അവസാനത്തേതാകും...'' എന്നായിരുന്നു വാക്കുകള്‍.
ഒന്നരക്കോടിയോളം പേര്‍ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. വീഡിയോ കണ്ടവരെല്ലാം മുത്തശ്ശിക്ക് പിറന്നാള്‍ ആശംസകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. മാത്രമല്ല, ''മുത്തശ്ശി ഈ പാട്ട് 94 തവണ കേട്ട് കഴിഞ്ഞു, അവര്‍ക്ക് മതിയായിട്ടുണ്ടാകും'' എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. എന്‍റെ മുതുമുത്തശ്ശിയും ഇതുവതെന്നായാണ് പറഞ്ഞത്. പക്ഷേ അവര്‍ക്കിപ്പോള്‍ 104 വയസ്സുണ്ട്'' എന്ന് മറ്റൊരാളും കമന്‍റ് ചെയ്തു.
കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക