വരൻ ആശുപത്രിയിൽ; വിവാഹ ദിനം വധു ആഘോഷമാക്കിയത് ഇങ്ങനെ...

Published : Dec 01, 2021, 06:31 PM ISTUpdated : Dec 01, 2021, 06:35 PM IST
വരൻ ആശുപത്രിയിൽ; വിവാഹ ദിനം വധു ആഘോഷമാക്കിയത് ഇങ്ങനെ...

Synopsis

വരന്‍റെ അസാന്നിധ്യത്തിൽ വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് വധു. ഭക്ഷ്യവിഷബാധയേറ്റ് വരൻ ആശുപത്രിയിലായതിനെ തുടർന്നാണ് വ്യത്യസ്തമായ രീതിയിൽ വിവാഹം നടന്നത്. 

വിവാഹദിനം (wedding day) എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനമാണ്. വിവാഹദിനത്തെ കുറിച്ച് വ്യക്തമായ സ്വപ്നങ്ങളും (dreams) പലര്‍ക്കുമുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി വരന് വിവാഹ ദിനത്തില്‍ പങ്കെടുക്കാൻ കഴിയാതെ വന്നാൽ എന്തു ചെയ്യും? അത്തരത്തിലൊരു സംഭവമാണ് അമേരിക്കയിലെ നോർത്ത് കരോലിനയില്‍ സംഭവിച്ചത്. 

വരന്‍റെ അസാന്നിധ്യത്തിൽ വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് വധു. ഭക്ഷ്യവിഷബാധയേറ്റ് വരൻ ആശുപത്രിയിലായതിനെ തുടർന്നാണ് വ്യത്യസ്തമായ രീതിയിൽ വിവാഹം നടന്നത്. വരന്‍റെയും വധുവിന്‍റെയും പ്ലാനിലാണ് സംഭവം ഗംഭീരമായത്. ചക്രം ഘടിപ്പിച്ച ഒരു തൂണിനെ വരന്റെ  വേഷം ധരിപ്പിച്ച് വിവാഹ വേദിയിലേയ്ക്ക് എത്തിച്ചു. ഒപ്പം ഒരു ഐപാഡിൽ വരന്റെ ചിത്രം ഈ തൂണിൽ ഘടിപ്പിച്ചു. അങ്ങനെ വിവാഹം വളരെ വിചിത്രമായി നടന്നു.

വിവാഹത്തിന്റെ വിശേഷങ്ങൾ വധൂവരന്മാർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കേക്ക് മുറിച്ചും ഡാന്‍സ് കളിച്ചും വിവാഹം ആഘോഷമായാണ് നടന്നത്. വധൂവരന്മാരുടെ സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു. കൊവിഡ് മഹാമാരിയെ തുടർന്ന് രണ്ടു തവണ ഇവരുെട വിവാഹം മാറ്റിവച്ചിരുന്നു. 

 

Also Read: 'വീഴല്ലേ പൊന്നേ...'; വധുവിന്‍റെ ലെഹങ്ക പിടിച്ച് വരൻ; മനോഹരം ഈ വീഡിയോ

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ