Viral Video : കട്ടിലിൽ നിന്ന് താഴെയിറങ്ങാന്‍ ശ്രമിക്കുന്ന കുരുന്ന്; ബുദ്ധിയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

By Web TeamFirst Published Nov 30, 2021, 10:32 AM IST
Highlights

കട്ടിലിന്‍റെ അരികിൽ നിരങ്ങി എത്തിയപ്പോഴാണ് താഴെയ്ക്ക് വീഴാനുള്ള സാധ്യത കുരുന്ന് തിരിച്ചറിയുന്നത്. പിന്നീട് ആ കുഞ്ഞ് ബുദ്ധിയില്‍ തോന്നിയ കാര്യങ്ങള്‍ ആണ് നമ്മളെ അമ്പരപ്പിക്കുന്നത്. 

കുട്ടികളുടെ (Babies) കുറുമ്പുകളും തമാശകളും വാശിയുമൊക്കെ കാണുന്നത് മനസ്സിന് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ രസകരമായ വീഡിയോകള്‍ (videos) എപ്പോഴും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു കുരുന്നിന്‍റെ വീഡിയോ ആണ് സൈബറിടത്ത് ശ്രദ്ധ നേടുന്നത്. 

കട്ടിലിൽ നിന്ന് താഴെയിറങ്ങാന്‍ ശ്രമിക്കുന്ന  ഒരു കുരുന്നിനെ ആണ് വീഡിയോയില്‍ കാണുന്നത്. കട്ടിലിന്‍റെ അരികിൽ നിരങ്ങി എത്തിയപ്പോഴാണ് താഴെയ്ക്ക് വീഴാനുള്ള സാധ്യത കുരുന്ന് തിരിച്ചറിയുന്നത്. പിന്നീട് ആ കുഞ്ഞ് ബുദ്ധിയില്‍ തോന്നിയ കാര്യങ്ങള്‍ ആണ് നമ്മളെ അമ്പരപ്പിക്കുന്നത്. 

കുരന്ന് ആദ്യം ഒരു പുതപ്പെടുത്ത് കട്ടിലിനോട് ചേർത്ത് നിലത്തേയ്ക്കിട്ടു. എന്നിട്ട് കാല് താഴേയ്ക്ക് എത്തിച്ചു നോക്കി. കാല്‍ എത്തുന്നില്ലല്ലോ!  അടുത്ത പുതപ്പ് അതിന് മുകളിലേയ്ക്ക് ഇട്ടുനോക്കി, എന്നിട്ടും രക്ഷയില്ല. ശേഷം കുട്ടി ഒരു തലയിണ എടുത്തു ആ പുതപ്പുകൾക്ക് മുകളിലേയ്ക്ക് ഇട്ടു. എന്നിട്ടും സംഭവം ശരിയാകാത്ത കൊണ്ട് അടുത്ത തലയിണ കൂടെ അതിന് മുകളിലേയ്ക്ക് ഇടുകയാണ് കുരുന്ന്. 

Koshish Karne walon ki haar nahin hoti.....

Ek rachna ..... pic.twitter.com/yWdJya6G8D

— Rupin Sharma IPS (@rupin1992)

 

 

അങ്ങനെ സാഹസികമായി ആ തലയിണയിൽ ചവിട്ടി കുരുന്ന് താഴേയ്ക്ക് ഇറങ്ങുകയാണ്. കട്ടിലിൽ നിന്ന്  താഴെ വീഴാതെ ഇറങ്ങിയതിന്‍റെ സന്തോഷവും കുരുന്നിന്‍റെ മുഖത്ത് കാണാമായിരുന്നു. എന്തായാലും പിഞ്ചു കുഞ്ഞിന്‍റെ ഈ ബുദ്ധിയെ പ്രശംസിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഐപിഎസ് ഓഫീസർ രൂപിൻ ശർമയാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ  വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.

Also Read: 'തക്കാളി, ബ്രൊക്കോളി, ക്യാപ്‌സിക്കം...'; സഞ്ചിയും ലിസ്റ്റുമായി പച്ചക്കറി വാങ്ങാന്‍ പോകുന്ന കുരുന്ന്; വീഡിയോ

click me!