ഭക്ഷണശാലയിൽ ജീവനക്കാരി ആയിരുന്ന ഉടമയെ കോടീശ്വരിയാക്കി മാറ്റിയ 'ഗ്രംപി പൂച്ച' ഇനി ഓർമ്മ

Published : May 18, 2019, 10:42 AM ISTUpdated : May 18, 2019, 11:05 AM IST
ഭക്ഷണശാലയിൽ ജീവനക്കാരി ആയിരുന്ന ഉടമയെ കോടീശ്വരിയാക്കി മാറ്റിയ 'ഗ്രംപി പൂച്ച' ഇനി ഓർമ്മ

Synopsis

ലക്ഷകണക്കിന് ആളുകളുടെ മനസ്സില്‍ സന്തോഷം നിറച്ച ഗ്രംപി പൂച്ച തങ്ങള്‍ക്ക് കുഞ്ഞിനെ പോലെയായിരുന്നെന്നാണ് ഉടമസ്ഥയും കുടുംബാം​ഗങ്ങളും പറയുന്നത്. ആരാധകരുടെ മനസ്സില്‍ ഗ്രംപി ഇനിയും ജീവിക്കുമെന്നും അവര്‍ പറയുന്നു.

സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരുടെ മനംകവർന്ന ​​'ഗ്രംപി പൂച്ച' ഓർമ്മയായി. ഭക്ഷണശാലയിൽ വെയിട്രസായി ജോലി ചെയ്തിരുന്ന തബത ബുന്ദിസെൻ എന്ന ഉടമയെ കോടീശ്വരിയാക്കിയ മാന്ത്രിക പൂച്ചയായിരുന്നു ഗ്രംപി. ’ഗ്രംപി ക്യാറ്റ്’ എന്നാൽ ദേഷ്യപ്പെടുന്ന പൂച്ച എന്നാണ് അർ‌ത്ഥം.

ദേഷ്യപ്പെടുന്ന മുഖഭാവം തന്നെയാണ് ഈ പൂച്ചയെ ഇത്രയേറെ പ്രശസ്തയാക്കിയതും. മൂത്രനാളിയില്‍ അണുബാധ ഉണ്ടായതിനെത്തുടര്‍ന്ന് അരിസോണയിലെ വീട്ടില്‍ വച്ചായിരുന്നു ഗ്രംപിയുടെ മരണം.​​ ഗ്രംപി പൂച്ചയുടെ വിയോ​ഗത്തിൽ നൂറ് കണക്കിന് ആളുകളാണ് ദുഃഖം പങ്കുവച്ചിരിക്കുന്നത്. 

'ടര്‍ഡര്‍ സോസ്' എന്നാണ് ​ഗ്രംപിയുടെ യഥാര്‍ത്ഥ പേര്. 2012ൽ ഒരു വെബ്സൈറ്റിൽ വന്ന ചിത്രമാണ് ടര്‍ഡര്‍ സോസിനെ ​ഗ്രംപിയാക്കിയത്. ഇതോടെ ലോകത്താകമാനമുള്ള ലക്ഷകണക്കിന് ആളുകളുടെ മനസിൽ ​ഗ്രംപി താരമായി. ​ഗ്രംപിയുടെ പ്രശസ്തി ഉയർന്നതോടെ തബത ബുന്ദിസെൻ ഹോട്ടലിലെ ജോലിയിൽ നിന്ന് രാജിവച്ചു. ശേഷം ടെലിവിഷൻ പരിപാടികളിലും സിനിമകളിലും അഭിനയിച്ച് ഗ്രംപി തന്റെ ഉടമയെ കോടീശ്വര പദവിയിലേയ്ക്ക് എത്തിച്ചു.

​ഗ്രംപിയുടെ ചിത്രം ഉപയോ​ഗിക്കുന്നതിനെതിരായ പകർപ്പവകാശക്കേസിലൂടെ മാത്രം അഞ്ച് കോടി രൂപയാണ് ​തബതയ്ക്ക് ലഭിച്ചത്. ദിവസങ്ങൾ കഴിയുന്തോറും ​ഗ്രംപിയുടെ പേരിൽ നിരവധി ഉത്പന്നങ്ങളും വിപണികളിൽ സ്ഥാനം പിടിക്കുകയായിരുന്നു. മാഡം തുസ്സാഡ്സ് മ്യൂസിയത്തിൽ ​ഗ്രംപിയുടെ ഒരു മെഴുകു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. 

 ഗ്രംപിയെപ്പറ്റി ഒരു സിനിമ വന്നു. അവളുടെ പേരിൽ വസ്ത്രങ്ങളിറങ്ങി, സുഗന്ധ ദ്രവ്യങ്ങൾ വന്നു. സോഫ്റ്റ് ടോയ്സ് വന്നു. കഴിഞ്ഞ കൊല്ലം ഒരു കോഫീ ഷോപ്പ് ചെയ്‌നുമായി നടന്ന നിയമയുദ്ധത്തിൽ അവളുടെ പേരും ചിത്രവും അനുവാദമില്ലാതെ ഉപയോഗിച്ചതിന്റെ പേരിലുള്ള പകർപ്പവകാശ ലംഘനക്കേസിൽ അവൾക്കനുകൂലമായി വിധിച്ചത് അഞ്ചു കോടി രൂപയുടെ നഷ്ടപരിഹാരമാണ്. 

​ഗ്രംപിയുടെ വിയോ​ഗം ഉടമസ്ഥരെയും ലോകത്താകമാനമുള്ള ജനങ്ങളെയും ഒരേപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ലക്ഷകണക്കിന് ആളുകളുടെ മനസ്സില്‍ സന്തോഷം നിറച്ച ഗ്രംപി പൂച്ച തങ്ങള്‍ക്ക് കുഞ്ഞിനെ പോലെയായിരുന്നെന്നാണ് ഉടമസ്ഥയും കുടുംബാം​ഗങ്ങളും പറയുന്നത്. ആരാധകരുടെ മനസ്സില്‍ ഗ്രംപി ഇനിയും ജീവിക്കുമെന്നും അവര്‍ പറയുന്നു. ഫേസ്ബുക്കില്‍ 8.5ദശലക്ഷം ആരാധകരുള്ള ഗ്രംപിക്ക് ഇന്‍സ്റ്റഗ്രാമിലും  ട്വിറ്ററിലും നിരവധി ഫോളോവേഴ്‌സും ഉണ്ട്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ