68 ഇരട്ട മോഡലുകൾ റാംപിൽ; വിസ്മയിപ്പിച്ച് ഫാഷൻ ബ്രാൻഡായ ഗൂച്ചി

Published : Sep 27, 2022, 07:47 AM ISTUpdated : Sep 27, 2022, 07:52 AM IST
68 ഇരട്ട മോഡലുകൾ റാംപിൽ; വിസ്മയിപ്പിച്ച് ഫാഷൻ ബ്രാൻഡായ ഗൂച്ചി

Synopsis

കാഴ്ചയില്‍ സമാനത പുലർത്തുന്ന ഇരട്ട സഹോദരങ്ങളാണ് റാംപിലെത്തിയത്. ബ്രാൻഡിന്റെ ക്രിയേറ്റീവ് ഡയറക്ടർ അലസ്സാൻഡ്രോ മിഷേലിന്റെ അമ്മയ്ക്കും അവരുടെ ഇരട്ട സഹോദരിക്കും ആദരമർപ്പിച്ചാണ് ഇങ്ങനെയൊരു സ്പെഷ്യല്‍ റാംപ്. ഗൂച്ചി ട്വിൻസ്ബർഗ് എന്നായിരുന്നു ഷോയുടെ പേര്. 

രസകരമായ ആശയങ്ങൾ കൊണ്ട് ഇടയ്ക്കിടെ ഫാഷന്‍ ലോകത്തെ അദ്ഭുതപ്പെടുത്തുന്നതാണ് ഇറ്റാലിയൻ ഫാഷന്‍ ആഡംബര ബ്രാൻഡായ ഗൂച്ചിയുടെ (Gucci) സ്റ്റൈൽ. 'പുല്ലിന്‍റെ കറ' പിടിച്ച പോലെ തോന്നുന്ന ഗൂച്ചി ജീൻസൊക്കെ അത്തരത്തില്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയായതാണ്. ഇപ്പോഴിതാ മിലാൻ ഫാഷന്‍ വീക്കിന്റെ റാംപിൽ 68 ജോഡി ഇരട്ട മോഡലുകളെ അവതരിപ്പിച്ചിരിക്കുകയാണ് ഗൂച്ചി. 

കാഴ്ചയില്‍ സമാനത പുലർത്തുന്ന ഇരട്ട സഹോദരങ്ങളാണ് റാംപിലെത്തിയത്. ഒരേ പോലെയുള്ള വസ്ത്രത്തില്‍ ഇവരെ കാണുന്നത് തന്നെ ഒരു ഗംഭീര കാഴ്ചയായിരുന്നു.  ബ്രാൻഡിന്റെ ക്രിയേറ്റീവ് ഡയറക്ടർ അലസ്സാൻഡ്രോ മിഷേലിന്റെ അമ്മയ്ക്കും അവരുടെ ഇരട്ട സഹോദരിക്കും ആദരമർപ്പിച്ചാണ് ഇങ്ങനെയൊരു സ്പെഷ്യല്‍ റാംപ്. ഗൂച്ചി ട്വിൻസ്ബർഗ് എന്നായിരുന്നു ഷോയുടെ പേര്. 

 

'എറാൾഡ, ഗ്വിലേന എന്നീ രണ്ടു അമ്മമാരുടെ മകനാണ് ഞാൻ. ഇരട്ടത്വത്തെ തങ്ങളുടെ അസ്തിത്വത്തിന്റെ ആത്യന്തിക മുദ്രയാക്കി മാറ്റിയ രണ്ട് അസാധാരണ സ്ത്രീകൾ. അവർ ഒരേ ശരീരമായിരുന്നു. ഒരേ പോലെ വസ്ത്രം ധരിച്ചു. മുടി കെട്ടിവച്ചു. അവർ അവിശ്വസനീയമാംവിധം സാമ്യമുള്ളവരയിരുന്നു. അവരായിരുന്നു എന്റെ ലോകം'- ഷോയെക്കുറിച്ചുളള അറിയിപ്പിൽ അലസ്സാൻഡ്രോ മിഷേൽ കുറിച്ചു. ഇന്‍സ്റ്റഗഗ്രാമിലൂടെ ആണ് കുറിപ്പ് പങ്കുവച്ചത്. 

 

കാണികളെ രണ്ട് വശത്തായി ഇരുത്തിയാണ് ഷോ തുടങ്ങിയത്. റാംപിന്റെ മധ്യഭാഗം തിരിച്ചിരുന്നു. ഒരു വശത്തുള്ള കാണികൾക്ക് സഹോദരങ്ങളിൽ ഒരാളെ മാത്രം കാണുന്ന രീതിയിലായിരുന്നു ഇത്. പിന്നീട് മറ മാറ്റി റാംപ് പൂർണമായി കാണാൻ അവസരം ഒരുക്കുകയും ചെയ്തു. ഇതോടെ ഒരുപോലെ വസ്ത്രം ധരിച്ച് ഇരട്ട മോഡലുകൾ, അതും 68 ജോഡികള്‍. ആ കാഴ്ച കാണികളെ അമ്പരപ്പിച്ചു. 

 

എന്തായാലും മികച്ച പ്രതികരണമാണ് ഗൂച്ചിയുടെ ട്വിൻബർഗ് ഷോയ്ക്ക് ഫാഷൻ ലോകത്തുനിന്നും ലഭിച്ചത്. നല്ല വെറൈറ്റി കളക്ഷനുകളാണ് ഇത്തവണ ഗൂച്ചി അവതരിപ്പിച്ചത്. കളഫുള്‍ ആയ വസ്ത്രങ്ങളാണ് ഇതിനായി ഗൂച്ചി തിരഞ്ഞെടുത്തത്. 

 

Also  Read: 'ബോള്‍ഡ്' ആകുന്ന മലയാളി നടിമാര്‍; വസ്ത്രത്തിന്‍റെ അളവെടുക്കാൻ 'ആങ്ങളമാരും'...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ