'ഹോളി ഇങ്ങനെയും ആഘോഷിക്കാം....'; സാരിയില്‍ അനായാസം തലകുത്തി മറിഞ്ഞ് യുവതി

Web Desk   | Asianet News
Published : Mar 29, 2021, 04:36 PM ISTUpdated : Mar 29, 2021, 04:41 PM IST
'ഹോളി ഇങ്ങനെയും ആഘോഷിക്കാം....'; സാരിയില്‍ അനായാസം തലകുത്തി മറിഞ്ഞ് യുവതി

Synopsis

ഈ ഹോളി ആഘോഷങ്ങൾക്കിടയിൽ താരമായി മാറിയിരിക്കുകയാണ് ജിംനാസ്റ്റിക് താരം പരുള്‍ അറോറ. സാരിയുടുത്ത് തലകുത്തി മറിഞ്ഞ് അറോറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്.  

ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി. കൊവിഡ് വ്യാപന ഭീഷണിക്കിടയിലും രാജ്യത്ത് കൊവിഡ് ഭീഷണി നടക്കുകയാണ്. ഈ ഹോളി ആഘോഷങ്ങൾക്കിടയിൽ താരമായി മാറിയിരിക്കുകയാണ് ജിംനാസ്റ്റിക് താരം പരുള്‍ അറോറ.

സാരിയുടുത്ത് തലകുത്തി മറിഞ്ഞ് അറോറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്.സാരിയുടുത്തും നിറങ്ങള്‍ വാരിയെറിയുന്നതും മലക്കം മറിയുന്നതുമായ സ്ലോ മോഷന്‍ വീഡിയോയാണ് അറോറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ഹൃത്വിക് റോഷനും ടൈഗർ ഷ്രോഫും അഭിനയിച്ച ആക്ഷൻ ചിത്രമായ 'വാർ' എന്ന സിനിമയിലെ 'ജയ് ജയ് ശിവശങ്കർ' എന്ന ഗാനത്തിനാണ് വീഡിയോ ചെയ്തിരിക്കുന്നത്. നിരവധി പേർ രസകരമായ കമന്റുകളും ചെയ്തിട്ടുണ്ട്.

ഇത് ഭീമന്‍ മോമോസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതുവിഭവം

 

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ