തലമുടി കൊഴിച്ചിൽ അധികമാണോ; പരീക്ഷിക്കാം ഈ ഹെയര്‍ പാക്ക്

Published : Jul 28, 2021, 10:37 PM ISTUpdated : Jul 28, 2021, 10:40 PM IST
തലമുടി കൊഴിച്ചിൽ അധികമാണോ; പരീക്ഷിക്കാം ഈ ഹെയര്‍ പാക്ക്

Synopsis

പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. എന്നാല്‍ ഈ മുടി കൊഴിച്ചിലിനെ അങ്ങനെ അങ്ങ് നിസ്സാരമായി തള്ളികളയേണ്ട. 

'എവിടെ നോക്കിയാലും തലമുടി'- മിക്ക വീടുകളിലും കേള്‍ക്കുന്ന ഒരു പരാതിയാണ് ഇത്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. എന്നാല്‍ ഈ മുടി കൊഴിച്ചിലിനെ അങ്ങനെ അങ്ങ് നിസ്സാരമായി തള്ളികളയേണ്ട. തലമുടി കൊഴിച്ചിലിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്.

കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ ഒരു പരിധി വരെ തലമുടി കൊഴിച്ചില്‍ തടയാനാകും. തലമുടി സംരക്ഷണത്തിനായി ഹെയർ മാസ്ക്കുകള്‍ ഉപയോഗിക്കാവുന്നതാണ്. അത്തരത്തില്‍ തലമുടി വളരാന്‍ സഹായിക്കുന്ന ഒരു ഹെയര്‍ പാക്ക് പരിചയപ്പെടാം. 

ഈ ഹെയര്‍ പാക്ക് തയ്യാറാക്കാന്‍ പ്രധാനമായി വേണ്ടത് കറ്റാര്‍വാഴയാണ്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴ തലമുടിക്കും ചര്‍മ്മത്തിനും ഒരുപോലെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. കറ്റാർവാഴ ജെൽ തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും സഹായിക്കും.  

ഈ പാക്ക് തയ്യാറാക്കാനായി ആദ്യം കറ്റാര്‍വാഴയുടെ ജെല്ലിലേയ്ക്ക് നെല്ലിക്ക ചേര്‍ത്ത് നല്ലതുപോലെ അരയ്ക്കുക. ശേഷം ഇതിലേയ്ക്ക് മുട്ട ചേര്‍ത്തിളക്കാം. ഇനി ഈ മിശ്രിതം തലമുടിയുടെ വേരുകള്‍ മുതല്‍ അറ്റം വരെ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകാം. ഇത് ആഴ്ചയില്‍ രണ്ടുതവണ വരെയൊക്കെ പരീക്ഷിച്ചാല്‍ തലമുടി കൊഴിച്ചില്‍ മാറുമെന്നു മാത്രമല്ല, നല്ല ആരോഗ്യമുള്ള തലമുടി ലഭിക്കുകയും ചെയ്യും.

Also Read: ചർമ്മത്തെ സംരക്ഷിക്കാൻ കറ്റാർവാഴ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ