തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ആയുർവേദ ഔഷധങ്ങൾ

Published : Feb 12, 2025, 10:22 PM ISTUpdated : Feb 12, 2025, 10:31 PM IST
തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ആയുർവേദ ഔഷധങ്ങൾ

Synopsis

ആയുർവേദ ഔഷധസസ്യങ്ങളിൽ ആൻ്റിഓക്‌സിഡൻ്റുകൾ, അവശ്യ പോഷകങ്ങൾ, ബയോ ആക്റ്റീവ് സംയുക്തങ്ങൾ , ആന്‍റി ബാക്ടീരിയൽ, ആന്‍റി ഫംഗൽ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

തലയോട്ടിക്ക് പോഷണം നൽകാനും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും ചില ആയുർവേദ ഔഷധങ്ങൾ സഹായിക്കും. ആയുർവേദ ഔഷധസസ്യങ്ങളിൽ ആൻ്റിഓക്‌സിഡൻ്റുകൾ, അവശ്യ പോഷകങ്ങൾ, ബയോ ആക്റ്റീവ് സംയുക്തങ്ങൾ , ആന്‍റി ബാക്ടീരിയൽ, ആന്‍റി ഫംഗൽ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലമുടി കൊഴിച്ചില്‍ തടയാനും താരന്‍ അകറ്റാനും മുടി വളരാനും സഹായിക്കും. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില ആയുർവേദ ഔഷധങ്ങളെ പരിചയപ്പെടാം. 

1. തുളസി 

തുളസിക്ക് ആന്‍റി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങളുണ്ട്. ഇത് തലയോട്ടിയിലെ അണുബാധയും താരനും തടയുന്നു. കൂടാതെ ഇവ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടികൊഴിച്ചിൽ കുറയ്ക്കാനും തലമുടി വളരാനും സഹായിക്കും. ഇതിനായി തുളസി ഇലകൾ പേസ്റ്റ് രൂപത്തിലാക്കി തലയിൽ പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകുക. വെളിച്ചെണ്ണയിൽ തുളസിപ്പൊടി മിക്‌സ് ചെയ്ത് തലയോട്ടിയിൽ മസാജ് ചെയ്യുന്നതും നല്ലതാണ്.

2. നെല്ലിക്ക

വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. ഇത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും അകാലനര അകറ്റാനും സഹായിക്കും. ഇതിനായി നെല്ലിക്ക പൊടി വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കി ഹെയർ മാസ്കായി പുരട്ടാം. 

3. ബ്രഹ്മി

ബ്രഹ്മിയും തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. ഇതിനായി ബ്രഹ്മി പൊടി വെളിച്ചെണ്ണയുമായി കലർത്തി തലയോട്ടിയിൽ മസാജ് ചെയ്യുാം .

5. വേപ്പ്

വേപ്പിന് ആൻ്റിഫംഗൽ, ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.  ഇവ താരന്‍ അകറ്റാനും തലമുടി കൊഴിച്ചില്‍ തടയാനും സഹായിക്കും. ഇതിനായി വേപ്പില വെള്ളത്തിൽ തിളപ്പിച്ച്  വെള്ളം തണുത്ത് കഴിയുമ്പോള്‍ മുടി കഴുകാൻ ഉപയോഗിക്കുക. 

6. ചെമ്പരത്തി

ചെമ്പരത്തി പൂക്കളിലും ഇലകളിലും അമിനോ ആസിഡുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയും തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. ഇതിനായി ചെമ്പരത്തി താളി തയ്യാറാക്കി തലയോട്ടിയിലും തലമുടിയിലും പുരട്ടാം. 

Also read: അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ