Happy New Year 2023 : പുത്തന്‍ പ്രതീക്ഷകളുമായി 2023 ; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം

Published : Dec 29, 2022, 03:12 PM ISTUpdated : Dec 29, 2022, 05:22 PM IST
Happy New Year 2023 :  പുത്തന്‍ പ്രതീക്ഷകളുമായി 2023 ; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം

Synopsis

2022 അവസാനിക്കാനിരിക്കെ പുതിയ അധ്യായത്തിന്റെ തുടക്കം ആഘോഷിക്കാനുള്ള തിരക്കിലാണ് നാം എല്ലാവരും.  എന്നാല്‍ ഇപ്പോഴിതാ, പുതിയ വർഷത്തെ വരവേൽക്കുമ്പോൾ കൊവിഡ് നമ്മുക്ക് ചുറ്റും പോകാതെ എല്ലായിടത്തും തങ്ങി നിൽക്കുന്നു.   

2022 വിടപറയാൻ ഇനി മണിക്കൂറുകൾ മാത്രം. പുത്തൻ പ്രതീക്ഷകളുമായി 2023 നമ്മുടെ വാതിൽപ്പടിയിൽ എത്തി നിൽക്കുകയാണ്. ഒരു പുതിയ വർഷത്തിന്റെ ആരംഭം പഴയ കാര്യങ്ങളും പഴയ ആശങ്കകളും ഉപേക്ഷിച്ച് ജീവിതത്തിന്റെ പുതിയ അധ്യായം മാറ്റാനുള്ള സമയമാണ്. 

2022 അവസാനിക്കാനിരിക്കെ പുതിയ അധ്യായത്തിന്റെ തുടക്കം ആഘോഷിക്കാനുള്ള തിരക്കിലാണ് നാം എല്ലാവരും.  എന്നാൽ ഇപ്പോഴിതാ, പുതിയ വർഷത്തെ വരവേൽക്കുമ്പോൾ കൊവിഡ് നമ്മുക്ക് ചുറ്റും പോകാതെ എല്ലായിടത്തും തങ്ങി നിൽക്കുന്നു. 

ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, പുറത്തുപോകുന്നതും പാർട്ടിയിൽ പങ്കെടുക്കുന്നതും അഭികാമ്യമായിരിക്കില്ല. പുതുവർഷത്തിന്റെ തുടക്കത്തിൽ ആർക്കെങ്കിലും ആശംസകൾ നേരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 2023ലെ പുതുവത്സരാശംസകൾ, സന്ദേശങ്ങൾ, ആശംസകൾ, ചിത്രങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം...

പഴയതിനോട് വിടപറയുകയും പ്രതീക്ഷയും സ്വപ്നവും അഭിലാഷവും നിറഞ്ഞ പുതിയതിനെ സ്വീകരിക്കുകയും ചെയ്യുക. നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു!

2022 നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഒരു പുതുവർഷം ആശംസിക്കുന്നു.

ഭാഗ്യം, നല്ല ഭക്ഷണം വിജയവും നല്ല ഉറക്കവും യാത്രയും യഥാർത്ഥ സുഹൃത്തുക്കളും സമാധാനം എല്ലാം ലഭിക്കുന്ന ഒരു പുതുവത്സരം ആശംസിക്കുന്നു.

നിങ്ങൾ എനിക്ക് എത്രമാത്രം സന്തോഷം നൽകി എന്ന് പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പുതുവത്സരാശംസകൾ!

 ഈ പ്രയാസകരമായ സമയങ്ങളിലും നാം ധൈര്യം സംഭരിക്കുകയും നല്ല നാളെകൾക്കായി പ്രാർത്ഥിക്കുകയും വേണം. 2022 നോട് നമ്മൾ വിടപറയുമ്പോൾ, പുതുവർഷം നമുക്കെല്ലാവർക്കും സമാധാനവും സന്തോഷവും നൽകുമെന്ന് പ്രതീക്ഷിക്കാം.

ഈ പുതുവർഷത്തിൽ നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകൂ, അവ യാഥാർത്ഥ്യമാകുന്നത് നമുക്ക് കാണാം..

 നല്ല വാർത്തകൾ മാത്രം നൽകുന്ന ഒരു അത്ഭുതകരമായ പുതുവർഷം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

'16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നീ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് വരുന്നത്'; വളർത്തുനായയുടെ വി​യോ​ഗത്തില്‍ രാകുല്‍

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ