നായയോടൊപ്പം കുട്ടിയായിരുന്നപ്പോഴുള്ള രാകുലിനെയും ചിത്രങ്ങളില്‍ കാണാം. നിരവധി പേരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകള്‍ ചെയ്തത്. ദു:ഖത്തിന്‍റെ ഈമോജിയാണ് പലരും പങ്കുവച്ചത്.  

അരുമയായി വളർത്തിയ തന്‍റെ നായയുടെ വിയോ​ഗം ബോളിവുഡ് നടി രാകുല്‍ പ്രീത് സിങ്ങിനെ സങ്കടത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വളര്‍ത്തുനായ തങ്ങളെ വിട്ടുപോയെന്ന് രാകുല്‍ ആരാധകരെ അറിയിച്ചത്. വളര്‍ത്തുനായയോടൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് രാകുലിന്‍റെ പോസ്റ്റ്.

'16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നീ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് വരുന്നത്. നീ ഞങ്ങളുടെ ജീവിതത്തില്‍ സ്നേഹവും സ്ന്തോഷവും നിറച്ചു. ഞാന്‍ നിന്നോടൊപ്പമാണ് വളര്‍ന്നത്. ഞാന്‍ നിന്നെ മിസ് ചെയ്യും. നിന്‍റെത് നല്ലൊരു ജീവിതമായിരുന്നു. നീ വേദനകളൊന്നും അറിഞ്ഞില്ല. റെസ്റ്റ് ഇന്‍ പീസ് ബോഷീ'- എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്. നായയോടൊപ്പം കുട്ടിയായിരുന്നപ്പോഴുള്ള രാകുലിനെയും ചിത്രങ്ങളില്‍ കാണാം. നിരവധി പേരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകള്‍ ചെയ്തത്. ദു:ഖത്തിന്‍റെ ഈമോജിയാണ് പലരും പങ്കുവച്ചത്. 

View post on Instagram

അതേസമയം ഒരു വിവാഹത്തിന് പങ്കെടുക്കാനായി ഒരുങ്ങി നില്‍ക്കുന്ന താരത്തിന്‍റെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. പേസ്റ്റല്‍ പീച്ച് ലെഹങ്കയിലാണ് താരം തിളങ്ങിയത്. ഒരു ഫിറ്റ്നസ് ഫ്രീക്കാണ് രാകുല്‍ പ്രീത് സിങ്. സിനിമാ തിരക്കിനിടയിലും യോഗയും മറ്റും ചെയ്യാന്‍ രാകുല്‍ സമയം കണ്ടെത്താറുണ്ട്. ഇതിന്‍റെ ചിത്രങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. 

View post on Instagram

കന്നഡ സിനിമയിലൂടെയായിരുന്നു രാകുലിന്‍റെ അരങ്ങേറ്റം. 2009- ല്‍ പുറത്തിറങ്ങിയ ഗില്ലിയാണ് ആദ്യത്തെ സിനിമ. പിന്നീട് താരം തെലുങ്കിലേയ്ക്കും തമിഴിലിലേയ്ക്കുമെത്തി. യാരിയാന്‍ ആണ് രാകുലിന്‍റെ ആദ്യത്തെ ബോളിവുഡ് ചിത്രം.

Also Read: 'നീ പാട്ട് പാടുന്നത് അവസാനിപ്പിക്കണം'; ഭാര്യ ട്വിങ്കിളിന്‍റെ പിറന്നാളിന് അക്ഷയ് കുമാര്‍ പങ്കുവച്ച വീഡിയോ