നിങ്ങളുടെത് ഓയ്‌ലി സ്കിൻ ആണോ...? ഇതാ ഒരു കിടിലൻ ഫേസ് പാക്ക്

Web Desk   | Asianet News
Published : Dec 03, 2020, 06:11 PM ISTUpdated : Dec 03, 2020, 06:20 PM IST
നിങ്ങളുടെത് ഓയ്‌ലി സ്കിൻ ആണോ...? ഇതാ ഒരു കിടിലൻ ഫേസ് പാക്ക്

Synopsis

അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന എണ്ണമയം സുഷിരങ്ങളിൽ അടിഞ്ഞുകൂടുകയും ചർമ്മത്തിലെ നിർജീവ കോശങ്ങളുമായും ബാക്ടീരിയകളുമായും ചേർന്ന് മുഖക്കുരുവിനും ബ്ലാക്ക്ഹെഡ്സിനുമെല്ലാം കാരണമാകുകയും ചെയ്യുന്നു. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. 

എണ്ണമയമുള്ള ചർമ്മം പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. പ്രത്യേകിച്ചും മാറുന്ന കാലാവസ്ഥയോടനുബന്ധിച്ച് എണ്ണമയമുള്ള ചർമ്മത്തിൽ ധാരാളം മാറ്റങ്ങൾ കടന്നുവരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖക്കുരുവും മറ്റ് ചർമ്മ പ്രശ്നങ്ങൾക്കും ഉണ്ടാകാനുള്ള സാധ്യതയേറുന്നു. 

അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന എണ്ണമയം സുഷിരങ്ങളിൽ അടിഞ്ഞുകൂടുകയും ചർമ്മത്തിലെ നിർജീവ കോശങ്ങളുമായും ബാക്ടീരിയകളുമായും ചേർന്ന് മുഖക്കുരുവിനും ബ്ലാക്ക്ഹെഡ്സിനുമെല്ലാം കാരണമാകുയും ചെയ്യുന്നു. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. 

എണ്ണമയമുള്ള ചർമ്മക്കാർക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഏറ്റവും അനുയോജ്യവും മികച്ചതുമായ ഒരു ഫേസ് പാക്കിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഓയ്‌ലി സ്കിൻ ഉള്ളവർക്ക് ഓട്സും തെെരും കൊണ്ടുള്ള ഫേസ് പാക്കാണ് കൂടുതൽ നല്ലത്. 

ഓട്സും തെെരും കൊണ്ടുള്ള ഫേസ് പാക്ക്...

ഓട്സ്        1 ടീസ്പൂൺ(പൊടിച്ചത്)
തെെര്   2 ടീസ്പൂൺ 
തേൻ     1 ടീസ്പൂൺ
ബദാം    1 ടീസ്പൂൺ(പൊടിച്ചത്)

ഉപയോ​ഗിക്കേണ്ട വിധം...

ആദ്യം ഓട്സ് പൊടിച്ചതും തെെരും കൂടി നല്ല പോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് തേനും ബദാം പൊടിച്ചതും ചേർക്കുക. ശേഷം നല്ല പോലെ മിശ്രിതമാക്കുക. ശേഷം മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ