
പല കാരണങ്ങള്‍ കൊണ്ടും ഡാർക്ക് സർക്കിൾസ് അഥവാ കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകാം. മൊബൈൽ ഫോണിന്‍റെയും ടിവിയുടെയും കംമ്പ്യൂട്ടറിന്‍റെയും അമിത ഉപയോഗം, നിർജ്ജലീകരണം, ഉറക്കമില്ലായ്മ, സ്ട്രെസ്, അമിത ജോലി ഭാരം തുടങ്ങിയവയൊക്കെ കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാക്കാന്‍ കാരണമാകും. കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കാം.
1. ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞ് കണ്‍തടങ്ങളില്‍ വെയ്ക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ഡാർക്ക് സർക്കിൾസ് മാറ്റാന്‍ ഇത് ഗുണം ചെയ്യും. ഉരുളക്കിഴങ്ങിന്‍റെ നീര് കണ്ണിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്.
2. വെള്ളരിക്ക
വെള്ളരിക്ക വട്ടത്തിന് അരിഞ്ഞ് കണ്‍തടങ്ങളില്‍ പത്ത് മിനിറ്റ് വയ്ക്കുന്നതും പാടുകള്‍ അകറ്റാന്‍ സഹായിക്കും.
3. കറ്റാര്‍വാഴ ജെല്‍
കണ്‍തടത്തിലെ കറുപ്പ് മാറ്റാന്‍ കണ്ണിന് ചുറ്റും കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നതും ഏറെ നല്ലതാണ്.
4. ബദാം ഓയില്‍
ബദാം ഓയില്‍ കണ്ണിന് ചുറ്റും പുരട്ടി മസാജ് ചെയ്യുന്നതും ഡാർക്ക് സർക്കിൾസ് മാറ്റാന്‍ നല്ലതാണ്.
5. ടീ ബാഗ്
ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. ശേഷം കഴുകി കളയാം. ഇത് പതിവാക്കുന്നതും ഡാർക്ക് സർക്കിൾസ് മാറ്റാന്‍ ഗുണം ചെയ്യും.
6. കോഫി
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ കോഫി ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിനായി രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം.
7. റോസ് വാട്ടർ
റോസ് വാട്ടർ കണ്ണിന് ചുറ്റും പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഫലം നല്‍കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also read: ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍