ആദ്യം ചെയ്യേണ്ടത് വെള്ളം ധാരാളം കുടിക്കുക എന്നതാണ്. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം.
വേനല്‍ക്കാലത്ത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിനായി ആദ്യം ചെയ്യേണ്ടത് വെള്ളം ധാരാളം കുടിക്കുക എന്നതാണ്. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം.
1. നാരങ്ങാ വെള്ളം
വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളാജിന്‍ ഉല്‍പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. ഗ്രീന്‍ ടീ
ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
3. ബീറ്റ്റൂട്ട് ജ്യൂസ്
ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിനുകളും അയേണും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
4. ക്യാരറ്റ് ജ്യൂസ്
വിറ്റാമിന്‍ സിയും ബീറ്റാ കരോട്ടിനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
5. ഓറഞ്ച് ജ്യൂസ്
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
6. വെള്ളരിക്കാ ജ്യൂസ്
വെള്ളം ധാരാളം അടങ്ങിയ വെള്ളരിക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മം സുന്ദരമാകാന്‍ സഹായിക്കും.
7. മഞ്ഞള്‍ പാല്‍
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
8. മാതളം ജ്യൂസ്
മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ മാതളം ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: രാവിലെ വെറുംവയറ്റില്‍ തുളസി വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍


