ചെവി ചൊറിയുന്നുണ്ടോ ; വീട്ടില്‍ പരീക്ഷിക്കാന്‍ ചില വഴികള്‍

By Web TeamFirst Published Mar 5, 2019, 7:28 PM IST
Highlights

ചെറി ചൊറിയുമ്പോള്‍ പിന്നെ കൈയില്‍ കിട്ടുന്ന എന്ത് വസ്തുവും എടുത്ത് ചെവിയില്‍ ഇടുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്.

ചെറി ചൊറിയുമ്പോള്‍ പിന്നെ കൈയില്‍ കിട്ടുന്ന എന്ത് വസ്തുവും എടുത്ത് ചെവിയില്‍ ഇടുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. ബട്ട്സ് പോലും ചെവിയില്‍ ഇടുന്നത് നല്ലതല്ല എന്ന് അറിയാവുന്നവര്‍ തന്നെ ചെവി ചൊറിയുന്നതിന്‍റെ അസ്വസ്ഥത കൂടുമ്പോള്‍‌ ഇത് ഉപയോഗിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും ചെവിക്കുഴള്ളില്‍‌ മുറിവ് ഉണ്ടാകാനും അണുബാധ ഉണ്ടാകാനും കാരണമാകുന്നു. ചെവി കടി മാറാന്‍‌ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ നോക്കാം.


കറ്റാര്‍വാഴ

കറ്റാര്‍വാഴ ചെവി കടി മാറാന്‍ നല്ലതാണ്. ആദ്യം ചെയ്യേണ്ടത് കറ്റാര്‍വാഴയുടെ ജെല്‍ മൂന്ന് നാല് തുളളി ചെവിക്കുളളില്‍ ഒഴിക്കുക. കുറച്ച് സമയം അത് ചെവിക്കുളളില്‍‌ തങ്ങാന്‍ അനുവദിക്കുക. ആന്തരിക കർണത്തിലെത്തുന്ന കറ്റാർ വാഴ ജെൽ അവി​ടത്തെ പിഎച്ച്​ ലെവൽ സാധാരണ നിലയിലാക്കാൻ സഹായിക്കും. കൂടാതെ ചെവിയിലെ വരണ്ട ത്വക്കിനും കറ്റാര്‍വാഴ നല്ലതാണ്. 

എണ്ണ

ഏത് എണ്ണയും  ചെവി ചൊറിച്ചിലിന്​ ശമനം നൽകും​. വെളിച്ചെണ്ണ, വെജിറ്റബിൾ ഓയിൽ, ഒലീവ്​ ഓയിൽ എന്നിവയൊക്കെ ചെവി ചൊറിച്ചില്‍ വരുമ്പോള്‍ ഒഴിക്കാം. ഒരു സ്പൂണില്‍ ഓയില്‍ എടുത്ത് ചെറുതായി ചൂടാക്കുക. ശേഷം തല ചരിച്ച് പിടിച്ചതിന് ശേഷം രണ്ടോ മൂന്നോ തുള്ളി ഒഴിക്കാം. ഇതും കുറച്ച് സമയം ചെവിയില്‍‌ തങ്ങിനില്‍ക്കാന്‍ അനുവദിക്കുക. ശേഷം എണ്ണ തുടച്ച് കളയാം.  

ഇഞ്ചി 

ഇഞ്ചി അണുനാശക സ്വഭാവമുള്ളതാണ്​. അതുകൊണ്ട്​ ഇത്​ ചെവിവേദനയും ചൊറിച്ചിലും മാറ്റും. ഇഞ്ചിനീര്​ നേരിട്ട്​ ചെവിയിലേക്ക്​ ഒഴിക്കരുത്​. മറിച്ച്​ ബാഹ്യകർണ്ണത്തിൽ ഒഴിക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി ചതച്ച്​ ചൂടാക്കിയ എണ്ണയിലോ അല്ലെങ്കിൽ എള്ളെണ്ണയിലോ അൽപ്പ നേരം കുതിർത്ത്​ വെക്കുക. എണ്ണയിൽ നിന്ന്​ വെളുത്തുള്ളി അരിച്ചെടുക്കുക. ശേഷം എണ്ണ കർണ്ണ നാളത്തിൽ ഒഴിക്കാം. ഇത്​ ചെവി ​ചൊറിച്ചില്‍ ശമിക്കാന്‍ സഹായിക്കും

വിനാഗരി

വിനാഗരിയും ചെവി ​ചൊറിച്ചില്‍ മാറാന്‍ സഹായിക്കുന്നതാണ്. വിനാഗരിയും രണ്ട് തുള്ളി ഒഴിച്ചാല്‍ മതി ചെവി ചൊറിച്ചില്‍ മാറി കിട്ടും. 

click me!