വെയിലേറ്റ് മുഖം കരുവാളിച്ചോ? സൺ ടാൻ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട പാക്കുകള്‍

Published : Mar 15, 2025, 10:27 PM IST
വെയിലേറ്റ് മുഖം കരുവാളിച്ചോ? സൺ ടാൻ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട പാക്കുകള്‍

Synopsis

സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

വേനല്‍ക്കാലത്ത് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളേറ്റ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാകാം. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

1. തൈര്- തക്കാളി 

ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തക്കാളി നീര് എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

2. പപ്പായ-  തൈര്- തക്കാളി 

അര കപ്പ് പഴുത്ത പപ്പായ പള്‍പ്പിനൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ തക്കാളി നീരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ പാക്ക് സഹായിക്കും.

3. കടലമാവ്- തൈര്

ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

4. കോഫി- തൈര്

ഒരു ടീസ്പൂണ്‍ കോഫി, ഒരു ടീസ്പൂണ്‍ തൈര്, ഒരു നുള്ള് തേന്‍ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. കരുവാളിപ്പ് മാറ്റാന്‍ ഈ പാക്കും സഹായിക്കും. 

5. കറ്റാർവാഴ ജെല്‍- തേന്‍ 

രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ തേനും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം.

6. ഉരുളക്കിഴങ്ങ്- തേന്‍

ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങിന്റെ നീരിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേൻ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയുക.  

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് എപ്പോഴും നല്ലത്.

Also read: നിര്‍ജ്ജലീകരണത്തെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍
 

 

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം