കരുവാളിപ്പ് അകറ്റി മുഖം തിളങ്ങാന്‍ വീട്ടിലുണ്ട് വഴികള്‍...

By Web TeamFirst Published Jun 7, 2019, 2:04 PM IST
Highlights

മുഖത്തെ കരുവാളിപ്പ് പലരെയും അലട്ടുന്ന പ്രശ്നമാണ്. അത് മാറ്റാനായി പല വഴികളും തിരയുന്നവരുണ്ട്.  കടകളില്‍ നിന്ന് വാങ്ങുന്ന പലതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.  

മുഖത്തെ കരുവാളിപ്പ് പലരെയും അലട്ടുന്ന പ്രശ്നമാണ്. അത് മാറ്റാനായി പല വഴികളും തിരയുന്നവരുണ്ട്.  കടകളില്‍ നിന്ന് വാങ്ങുന്ന പലതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.  പ്രകൃതിദത്തമായി  വീടുകളില്‍ ലഭിക്കുന്നത് ഉപയോഗിക്കുന്നതാണ് ഉത്തമം. പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. മുഖത്തെ കരുവാളിപ്പ് അകറ്റാന്‍  ചില വഴികള്‍  നോക്കാം. 

1. വെള്ളരിക്ക 

വെള്ളരിക്ക ചെറുതായി അരിഞ്ഞ് അവ മുഖത്ത് ഉരസുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ദിവസവും ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. ശരീരത്തില്‍ ജലാംശം നില നിര്‍ത്താൻ പറ്റുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക കഴിക്കുന്നതിലൂടെ 95 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്തുന്നു. ഇത് മുഖം തിളങ്ങാന്‍ സഹായിക്കും. 

2. മഞ്ഞള്‍

മഞ്ഞള്‍ മുഖത്ത് പുരട്ടുന്നത് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു സ്പൂണ്‍ മഞ്ഞല്‍ പൊടി, ഒരു സ്പൂണ്‍ തൈര് എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടുക. അഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. 

3. തേനും നാരങ്ങയും 

രണ്ട് സ്പൂണ്‍ തേനും ഒരു സ്പൂണ്‍ നാരങ്ങനീരും മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

4. പാല്‍ 

പച്ചപാലില്‍ ഒരു തുണി മുക്കി മുഖത്ത് പുരട്ടുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് അകന്ന് മുഖം തിളങ്ങും.  


 

click me!