വെറും ആറ് മാസം കൊണ്ട് ശരീരഭാരം കുറച്ചു; സഹായിച്ചത് ഈ 'സൂപ്പര്‍ ഡയറ്റ് പ്ലാൻ'

By Web TeamFirst Published Jun 7, 2019, 12:32 PM IST
Highlights

28കാരിയായ റിതികയെ അമിതവണ്ണം വല്ലാതെ അലട്ടിയിരുന്നു. ആരോഗ്യപരമായ ഒരു സാധാരണ ജീവിതം നയിക്കാന്‍ ശരീരഭാരം തടസമായപ്പോള്‍ ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ റിതിക തീരുമാനിച്ചു.


ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.  28കാരിയായ റിതികയെ അമിതവണ്ണം വല്ലാതെ അലട്ടിയിരുന്നു. ആരോഗ്യപരമായ ഒരു സാധാരണ ജീവിതം നയിക്കാന്‍ ശരീരഭാരം തടസമായപ്പോള്‍ ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ റിതിക തീരുമാനിച്ചു. പഞ്ചസാര/മധുരം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയും വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഡിനര്‍ കഴിച്ചുമുള്ള റിതികയുടെ ഡയറ്റ് പ്ലാന്‍ എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതാണ്. 

ആറ് മാസം കൊണ്ട് 12 കിലോയാണ് റിതിക കുറച്ചത്. 70 കിലോയായിരുന്നു അന്ന് റിതികയ്ക്ക്. ചെറുപ്പത്തില്‍ താന്‍ ഭരതനാട്ട്യം കളിക്കുമായിരുന്നു, അന്ന് തന്‍റെ ശരീരം മെലിഞ്ഞ് അനുയോജ്യമായിരുന്നു. എന്നാല്‍ തന്‍റെ പഠനത്തിന് വേണ്ടി നൃത്തം ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ മുതലാണ് ശരീരഭാരം കൂടാന്‍ തുടങ്ങിയതെന്നും റിതിക പറയുന്നു.

'ജോലിയില്‍ പ്രവേശിച്ചതിന് ശേഷം പെട്ടെന്ന് 15 കിലോ വരെ കൂടി. അത് എനില്‍ നടുവേദന പോലെയുളള  പലതരത്തിലുള്ള അസുഖങ്ങള്‍ക്ക് വഴിയൊരുക്കി. തടി കുറച്ചില്ലെങ്കിൽ ആരോ​ഗ്യത്തെ ബാധിക്കുമെന്ന് തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ ഇത് കാര്യമായി എടുത്തതും ശരീരഭാരം കുറയ്ക്കാന്‍ ശ്രമം നടത്തിയതും'- റിതിക പറയുന്നു. 

ശരീരഭാരം കുറയ്ക്കാൻ റിതിക ചെയ്ത് വന്ന ഡയറ്റ് പ്ലാൻ നിങ്ങൾക്കും പരീക്ഷിക്കാം...

ബ്രേക്ക്ഫാസ്റ്റ്...

എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് ചൂട് വെള്ളം കുടിക്കും. ഒപ്പം നാരങ്ങയും തേനും ചേര്‍ത്ത വെളളവും. പിന്നെ പ്രഭാത ഭക്ഷണം ഒരും ഓമ്ലേറ്റ് കൂടെ കൈനിറയെ ബദാമും വാള്‍നട്ടും ഒരു മുട്ടയുടെ വെളളയും. 

ഉച്ചയ്ക്ക്...

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് പഴങ്ങള്‍ കഴിക്കും. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തിയും നെയ്യും തൈരും പിന്നെ പച്ചക്കറികളും കഴിക്കും. 

അത്താഴം...

രണ്ട് ചപ്പാത്തിയും ഒരു പ്ലേറ്റ് ഉരുളക്കുഴങ്ങും. രാത്രി ഭക്ഷണം വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് കഴിക്കും.

ആഴ്ചയില്‍ ഒരു ദിവസം മാത്രം പിസ പോലുളള ഭക്ഷണം കഴിക്കും. മധുരം പൂര്‍ണ്ണമായും ഒഴിവാക്കി. എന്നും രാവിലെ 45 മിനിറ്റ് യോഗ ചെയ്യും. കൃത്യസമയത്ത് ഭക്ഷണം കഴിക്കും. എട്ട് മണിക്കൂര്‍ ഉറങ്ങും. 


 

click me!