ഹെന്ന ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ...?

Published : Sep 30, 2019, 09:59 AM ISTUpdated : Sep 30, 2019, 10:05 AM IST
ഹെന്ന ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ...?

Synopsis

കൂടുതൽ പേരും റെഡ്ഡിഷ് ബ്രൗൺ നിറമാണ് ആ​ഗ്രഹിക്കുന്നത്. അതിനായി ഹെന്നയുടെ കൂടെ അൽപം നാരാങ്ങാനീരും തൈരും തേയിലവെള്ളം തിളപ്പിച്ചാറിയതും ചേർത്ത് പേസ്റ്റ് തയ്യാറാക്കാവുന്നതാണ്. ശേഷം പുരട്ടാം.

മുടി ബലമുള്ളതാക്കാനും മുടിയുടെ നര മറയ്ക്കാനുമാണ് ഹെന്ന ഉപയോ​ഗിച്ച് വരുന്നത്. ഇന്ന് നിരവധി പേരാണ് ഹെന്ന ഉപയോ​ഗിക്കുന്നത്. തലമുടി കൂടുതൽ കട്ടിയുള്ളതാക്കാനും താരൻ അകറ്റാനും തലയ്ക്ക് തണുപ്പേകാനും ഏറ്റവും മികച്ചൊരു മാർ​ഗമാണ് ഹെന്ന. എണ്ണ തേച്ച് മുടി നന്നായി മസാജ് ചെയ്തശേഷം വേണം ഹെന്ന ഉപയോ​ഗിക്കേണ്ടത്. 

ഹെന്നപ്പൊടിക്കൊപ്പം മുടിയുടെ ​ഗുണത്തിന് ആവശ്യാനുസരണം പലതരം വസ്തുക്കൾ ചേർക്കാം. മുടിക്ക് നിറം കിട്ടാൻ തേയിലപ്പൊടി, തണുപ്പു കിട്ടാൻ ഉണക്കനെല്ലിക്കാപ്പൊടി, മൃദുവാകാൻ തൈര്, താരനും പേനും അകറ്റാൻ ഷിക്കാക്കായി, കണ്ടീഷനിങ്ങിന് മുട്ടയുടെ വെള്ള എന്നിവ ചേർക്കാവുന്നതാണ്.

മുടിയ്ക്ക് നിറം കിട്ടാൻ ഹെന്ന ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ...

കൂടുതൽ പേരും റെഡ്ഡിഷ് ബ്രൗൺ നിറമാണ് ആ​ഗ്രഹിക്കുന്നത്. അതിനായി ഹെന്നയുടെ കൂടെ അൽപം നാരാങ്ങാനീരും തൈരും തേയിലവെള്ളം തിളപ്പിച്ചാറിയതും ചേർത്ത് പേസ്റ്റ് തയാറാക്കാവുന്നതാണ്. ശേഷം പുരട്ടാം.

 ബർ​ഗണ്ടി ഷേയ്ഡാണ് വേണ്ടതെങ്കിൽ അൽപം ബീറ്റ്റൂട്ട് ജ്യൂസ് കൂടി ചേർത്ത് ഹെന്ന പേസ്റ്റ് തയ്യാറാക്കുക.

ഹെന്നയും ബ്ലാക്ക് കോഫിയും കുഴമ്പു രൂപത്തിലാക്കി മുടിയിൽ മൂന്നോ നാലോ മണിക്കൂർ പുരട്ടിവയ്ക്കുക. വരണ്ട മുടിയാണെങ്കിൽ കണ്ടീഷൻ ചെയ്യാൻ മുട്ട. ഒലീവ് ഓയിൽ , തെെര് എന്നിവ ഹെന്നയുമായി ചേർത്ത് മിശ്രിതമാക്കി ഉപയോ​ഗിക്കാവുന്നതാണ്.

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ