Viral post: 'പേര് കൊവിഡ് അല്ല, കൊവിദ് കപൂർ, ഞാനൊരു വൈറസുമല്ല'; വൈറലായ പേരിനു പിന്നിലെ കഥ

Published : Jan 09, 2022, 10:16 AM ISTUpdated : Jan 09, 2022, 10:40 AM IST
Viral post: 'പേര് കൊവിഡ് അല്ല, കൊവിദ് കപൂർ, ഞാനൊരു വൈറസുമല്ല'; വൈറലായ പേരിനു പിന്നിലെ കഥ

Synopsis

അടുത്തിടെ നടത്തിയ വിദേശ യാത്രയിൽ പലരും പേര് തെറ്റിദ്ധരിക്കുകയും അദ്ഭുതപ്പെടുകയും ചെയ്തു എന്നും കൊവിദ് പറയുന്നു. ഭാവി വിദേശ യാത്രകളും ഇത്തരത്തിൽ തമാശയാകുമെന്ന് ഉറപ്പാണ് എന്നായിരുന്നു കൊവിദ് ട്വിറ്ററില്‍ കുറിച്ചത്. 

സ്വന്തം പേരിന്‍റെ പേരില്‍ ഉണ്ടായ രസകരമായ അനുഭവം പങ്കുവച്ച് ഹോളിഡിഫൈ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനായ കൊവിദ് കപൂർ. കൊവിദ് (Kovid) എന്നാണ് പേരെങ്കിലും പലരും വായിക്കുന്നത് കൊവിഡ് (covid) എന്നാണ്. അടുത്തിടെ നടത്തിയ വിദേശ യാത്രയിൽ പലരും പേര് തെറ്റിദ്ധരിക്കുകയും അത്ഭുതപ്പെടുകയും ചെയ്തു എന്നും കൊവിദ് പറയുന്നു. ഭാവി വിദേശ യാത്രകളും ഇത്തരത്തിൽ തമാശയാകുമെന്ന് ഉറപ്പാണ് എന്നായിരുന്നു കൊവിദ് ട്വിറ്ററില്‍ കുറിച്ചത്. 

'കൊവിഡിന് ശേഷം ആദ്യമായി ഇന്ത്യക്ക് പുറത്തേയ്ക്ക് സഞ്ചരിച്ചു. എന്റെ പേര് കണ്ട് ആളുകള്‍ക്ക് അത്ഭുതവും, രസവും, പേടിയുമുണ്ടായി. ഭാവിയിലെ വിദേശ യാത്രകൾ രസകരമായിരിക്കും'- എന്ന കുറിപ്പോടെയാണ് കപൂർ ട്വീറ്റ് ത്രെഡ് ആരംഭിച്ചത്. ട്വീറ്റിന് മികച്ച് പ്രതികരണം ലഭിച്ചതോടെ പേര് തന്റെ ജീവിതത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ വ്യക്തമാക്കി കൊവിദ് കൂടുതൽ ട്വീറ്റുകൾ ചെയ്തു.

 

 

ഹനുമാൻ ചാലിസയിൽ നിന്നാണ് കൊവിദ് എന്ന പേരിന്റെ ഉത്ഭവം. പണ്ഡിൻ, വിദ്യാഭ്യാസമുള്ളവൻ എന്നീ അർഥങ്ങളാണ് ഇതിനുള്ളത്. കൊവിദ് എന്നാണ് യഥാർഥ ഉച്ചാരണം എന്നും കമന്റുകൾക്ക് മറുപടിയായി ഇദ്ദേഹം കുറിച്ചു. ട്വീറ്റുകൾ വൈറലായതോടെ  നിരവധിപ്പേർ തന്നെ വിളിച്ചെന്നും ഇപ്പോൾ ഒരു ചെറിയ സെലിബ്രിറ്റിയെ പോലെ തോന്നുന്നു എന്നുമാണ് ബെംഗളൂരു സ്വദേശിയായ കൊവിദ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞത്. 

 

 

Also Read: ആശങ്ക പരത്തി ഒമിക്രോണ്‍; അമേരിക്കയില്‍ ഒറ്റദിവസം കൊണ്ട് ഒരുലക്ഷം പേര്‍ ആശുപത്രിയില്‍

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ