താരന്‍ ശല്യമുണ്ടോ? ഇഞ്ചി കൊണ്ടൊരു പ്രതിവിധിയുണ്ട്!

Published : Jan 21, 2021, 03:41 PM ISTUpdated : Jan 21, 2021, 03:47 PM IST
താരന്‍ ശല്യമുണ്ടോ? ഇഞ്ചി കൊണ്ടൊരു പ്രതിവിധിയുണ്ട്!

Synopsis

ആന്‍റി ബാക്ടീരിയൽ, ആന്‍റി മൈക്രോബിയൽ ഗുണങ്ങളുള്ള ഇഞ്ചി ചർമ്മത്തിലെയും ശിരോചർമ്മത്തിലെയും അണുബാധയ്ക്കെതിരെ ഫലപ്രദമായി പോരാടും.

പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്‍. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. താരനെ അകറ്റാന്‍ പലതും പരീക്ഷിച്ച് പരാജയപ്പെട്ടവരുമുണ്ടാകാം.

താരനെതിരെ വളരെ ചെലവ് കുറഞ്ഞതും ഉപയോഗിക്കാന്‍ സൗകര്യപ്രദവുമായ ഒന്നാണ് ഇഞ്ചി. ആന്‍റി ബാക്ടീരിയൽ, ആന്‍റി മൈക്രോബിയൽ ഗുണങ്ങളുള്ള ഇഞ്ചി ചർമ്മത്തിലെയും ശിരോചർമ്മത്തിലെയും അണുബാധയ്ക്കെതിരെ ഫലപ്രദമായി പോരാടും. ഇതുവഴി തലയിലെ ചൊറിച്ചിൽ, താരൻ എന്നിവയെ അകറ്റാന്‍ സാധിക്കും. 

ഇതിനായി ആദ്യം ഇഞ്ചി ചെറിയ കഷ്ണങ്ങളായി മുറിക്കുക. ശേഷം ഇവ വെള്ളത്തിൽ ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കുക.  വെള്ളത്തിന്റെ നിറം ചെറിയ ബ്രൗൺ അല്ലെങ്കിൽ ഇളം മഞ്ഞയായി മാറും. ശേഷം തീയണച്ച് വെള്ളം അരിച്ചെടുക്കുക. തുടര്‍ന്ന് വെള്ളം തണുക്കാൻ അനുവദിക്കുക. ശേഷം ഈ വെള്ളം ഒരു ചെറിയ സ്പ്രേ കുപ്പിയിലേയ്ക്ക് ഒഴിച്ചുവയ്ക്കാം. 

 

ഇനി ഈ വെള്ളം ആവശ്യത്തിന് തലയിൽ പുരട്ടാം. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയില്‍ രണ്ട് തവണയൊക്കെ ഇങ്ങനെ ചെയ്യുന്നത് താരന്‍ പോകാന്‍ സഹായിക്കും. 

Also Read: വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങള്‍...

PREV
click me!

Recommended Stories

ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ
നൊസ്റ്റാൾജിയ ഹിറ്റാക്കി യുവ ഡിസൈനർ, ഹാൻഡ് കർച്ചീഫ് ഷർട്ട് ട്രെൻഡിംഗ്