കാല്‍മുട്ടിലെയും കൈമുട്ടിലെയും കറുപ്പകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

Published : Sep 08, 2019, 03:50 PM ISTUpdated : Sep 08, 2019, 03:51 PM IST
കാല്‍മുട്ടിലെയും കൈമുട്ടിലെയും കറുപ്പകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

Synopsis

പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കാല്‍മുട്ടിലെയും കൈമുട്ടിലെയും കറുപ്പ് നിറം. ഇത് മാറ്റാനായി പല വഴിയും നോക്കുന്നവരുമുണ്ടാകും. 

പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കാല്‍മുട്ടിലെയും കൈമുട്ടിലെയും കറുപ്പ് നിറം. ഇത് മാറ്റാനായി പല വഴിയും നോക്കുന്നവരുമുണ്ടാകും. ഇവ മാറാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില വഴികളുണ്ട്. 

ഒന്ന്... 

നാരങ്ങ ചര്‍മ്മം വൃത്തിയാക്കാനും നശിച്ച കോശങ്ങളെ ഇളക്കികളയാനും സഹായിക്കും. അതിനാല്‍ കുളിക്കുന്നതിന് മുമ്പ് ദിവസവും നാരങ്ങയുടെ തൊലി കൊണ്ട്  കാല്‍മുട്ടിലും കൈമുട്ടിലും നന്നായി ഉരസുക. അതുപോലെ തന്നെ നാരങ്ങവെള്ളം കൊണ്ട് മസാജ് ചെയ്യുന്നതും നല്ലതാണ്. 

രണ്ട്...

തൈര് നല്ലൊരു മോയിസ്ചറൈസറാണ്. ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. ഒരു ടീസ്പൂണ്‍ വിനാഗിരിയും കൂടി തൈരില്‍ ചേര്‍ത്ത് മുട്ടില്‍ പുരട്ടുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് നല്ല വെള്ളത്തില്‍ കഴുകാം.

മൂന്ന്...

കറ്റാര്‍വാഴ കാല്‍മുട്ടിലെയും കൈമുട്ടിലെയും കറുപ്പ് നിറം മാറ്റാന്‍ സഹായിക്കും. കറ്റാര്‍വാഴയുടെ പള്‍പ് മുട്ടില്‍ തേച്ച്പിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. 

നാല്... 

വെളിച്ചെണ്ണയോ, ഒലിവ് ഓയിലോ ആല്‍മണ്ട് ഓയിലോ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും നല്ലതാണ്.

അഞ്ച്...

സണ്‍സ്‌ക്രീം ലോഷന്‍ കാല്‍മുട്ടിലും കൈമുട്ടിലും ഉപയോഗിക്കുന്നതും കറുപ്പ് നിറം മാറ്റാന്‍ സഹായിക്കും. 

PREV
click me!

Recommended Stories

വെറും കുളി മാത്രമല്ല, ചർമ്മത്തിന് നിർബന്ധമായും വേണ്ട 'ബോഡി കെയർ' ഉൽപ്പന്നങ്ങൾ
മുടി കേടുവരാതെ 'ഹെയർ ടൂൾസ്' ഉപയോഗിക്കാം; സ്റ്റൈലിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ