കൊതുകിനെ പൂര്‍ണമായും ഇല്ലാതാക്കണോ? വീട്ടില്‍ പരീക്ഷിക്കാം ചില പൊടിക്കൈകള്‍...

By Web TeamFirst Published Aug 18, 2019, 7:40 PM IST
Highlights

മഴക്കാലാത്ത് കൊതുക് കൂടുതലായി വീടുകളിലെത്താം. ഡെങ്കിപ്പനിയായും, മറ്റും കൊതുകുള്‍ മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. 

മഴക്കാലാത്ത് കൊതുക് കൂടുതലായി വീടുകളിലെത്താം. ഡെങ്കിപ്പനിയായും, മറ്റും കൊതുകുള്‍ മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. കൊതുകിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ വീട്ടില്‍ ഉപയോഗിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം.

ഒന്ന്...

വേപ്പണ്ണയുടെ മണം കേട്ടാല്‍ കൊതുക് പമ്പ കടക്കും.  വേപ്പണ്ണ നേര്‍പ്പിച്ചത് വീടിനകത്ത് സ്പ്രേ ചെയ്താല്‍  കൊതുക്  പിന്നെ ആ വഴിക്ക് വരില്ല. 

രണ്ട്... 

കര്‍പ്പൂരം പുകച്ചാല്‍ കൊതുക് ഒരു പരിധിവരെ വീട്ടില്‍ നിന്ന് മാറി നില്‍ക്കും.

മൂന്ന്... 

കാപ്പിപ്പൊടി അല്‍പ്പമെടുത്ത് ചെറിയ പാത്രങ്ങളില്‍ വീടിന്റെ പല ഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകള്‍ വരില്ല. 

നാല്...

ആര്യവേപ്പില ഇട്ടു കാച്ചിയ എണ്ണ ദേഹത്ത് തേച്ച് പിടിപ്പിച്ചാല്‍  കൊതുക് കടിക്കുന്നത്  തടയാം.

അഞ്ച്...

വെളുത്തുള്ളിയുടെ തൊലി പേപ്പര്‍ ഉപയോഗിച്ച് കത്തിച്ച് ഈ പുക  കൊതുക് വരുന്ന ഭാഗത്ത് വച്ചാല്‍ കൊതുകുകള്‍ പമ്പ കടക്കും. 

click me!