Valentine's Day 2025 : പ്രണയപരാജയം ഓരോ പ്രായക്കാരെയും ബാധിക്കുന്നത് ഇങ്ങനെ

Published : Feb 14, 2025, 03:03 PM ISTUpdated : Feb 14, 2025, 04:29 PM IST
 Valentine's Day 2025 : പ്രണയപരാജയം ഓരോ പ്രായക്കാരെയും ബാധിക്കുന്നത് ഇങ്ങനെ

Synopsis

13-19 വയസ്സിനിടയിൽ ഉള്ള കൗമാരപ്രായക്കാരിൽ ആദ്യ പ്രണയം ഉണ്ടാകുന്ന സമയം. അതുകൊണ്ടുതന്നെ ബ്രേക്കപ്പ് അസഹനീയമായ സങ്കടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ആത്മവിശ്വാസം കുറയുകയും, സ്വയം സംശയം തോന്നുകയും ചെയ്യും. പഠനത്തിൽ പിന്നോട്ടാവുക, നിരാശ തോന്നുക എന്നീ അവസ്ഥ. 

വാലെന്റൈൻസ് ഡേ- പ്രണയിക്കുന്നവരുടെ ദിനം. എന്നാൽ ബ്രേക്കപ്പിലൂടെ കടന്നുപോകുന്നവർക്ക് ഇതൊരു സന്തോഷം ഉള്ള ദിവസമല്ല. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹം ഉള്ളവരാണ് നമ്മൾ എല്ലാവരും. ഇന്റർനെറ്റിന്റെ കടന്നുവരവോടെ പ്രണയിക്കുക എന്നത് വളരെ എളുപ്പമുള്ള ഒന്നായി മാറിയിട്ടുണ്ടെങ്കിലും പ്രണയം തകരാതെ നിലനിർത്തുക ഇന്നും എളുപ്പമല്ല. പ്രണയ പരാജയങ്ങൾ ഇന്നും ആളുകളെ പ്രതീക്ഷ നഷ്ടപെടുന്നതിലേക്കും ആത്മഹത്യയിലേക്കും ഒക്കെ കൊണ്ടെത്തിക്കുന്നുണ്ട്. 

ഇന്നത്തെ പ്രണയങ്ങൾ 

ഡേറ്റിംഗ് ആപ്പുകളും സോഷ്യൽ മീഡിയ വഴിയും,  ടെക്സ്റ്റിംഗ്, വീഡിയോ കോളിംഗ്, ഇങ്ങനെ ഇന്ന് ലോകത്തെവിടെയുള്ള ആളുകളുമായും നമുക്കു കണക്ട് ചെയ്യാൻ ആകും. പെട്ടെന്ന് പ്രണയത്തിലാകുന്നതുപോലെ പെട്ടെന്നുതന്നെ അകലാനും സാധ്യത. 

പ്രണയപരാജയം ഓരോ പ്രായക്കാരിലും എങ്ങനെയാണ് എന്ന് നോക്കാം

13-19 വയസ്സിനിടയിൽ ഉള്ള കൗമാരപ്രായക്കാരിൽ ആദ്യ പ്രണയം ഉണ്ടാകുന്ന സമയം. അതുകൊണ്ടുതന്നെ ബ്രേക്കപ്പ് അസഹനീയമായ സങ്കടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ആത്മവിശ്വാസം കുറയുകയും, സ്വയം സംശയം തോന്നുകയും ചെയ്യും. പഠനത്തിൽ പിന്നോട്ടാവുക, നിരാശ തോന്നുക എന്നീ അവസ്ഥ. 

20-30 വരെ പ്രായമുള്ളവർ അവരുടെ പ്രണയം അല്പം സീരിയസ് ആയി, വിവാഹത്തിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നവരായിരിക്കും. പ്രണയ നഷ്ടം അവരുടെ പഠനത്തിലും ജോലിയിലും ശ്രദ്ധ കുറയാൻ കാരണമാകും. സോഷ്യൽ മീഡിയ വഴി എങ്ങനെയും വീണ്ടും റിലേഷൻഷിപ് ശരിയാക്കിയെടുക്കാൻ മാർഗ്ഗമുണ്ടോ എന്ന് ശ്രമിച്ചു നോക്കും. പ്രണയ തകർച്ച ഉണ്ടാക്കിയ മനസികാഘാതം കൊണ്ട് ഇനി ഒരിക്കലും ഒരു റിലേഷൻഷിപ് വേണ്ട എന്നാവും ചിലപ്പോൾ ചിന്തിക്കുക.

30-50 ഇടയിൽ പ്രായമുള്ളവരിൽ പ്രത്യേകിച്ചും ഒരുപാട് നാളുകൾ നീണ്ടു നിന്ന പ്രണയമാണ്/  വിവാഹബന്ധമാണ് എങ്കിൽ അതവരിൽ വലിയ മാനസികാഘാതം ഉണ്ടാക്കും. വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളിൽ ചെന്നെത്തുവർ ഉണ്ട്. അവരുടെ പങ്കാളി അവരെ സ്നേഹിക്കുന്നില്ല, ഒറ്റപ്പെടുത്തുന്നു എന്നാല്ലാമുള്ള കാരണങ്ങളാൽ പ്രണയത്തിൽ എത്തിച്ചേർന്നവർക്ക് അത് പെട്ടെന്നില്ലാതായി തീരുന്നു എന്നത് അംഗീകരിക്കുക എളുപ്പമല്ല. പ്രായംകൊണ്ട് വളരെ പക്വത ഉള്ളവരായി തോന്നുമെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ വളരെ അപക്വമായി പെരുമാറാനും ഒക്കെ സാധ്യതയുണ്ട്.

50 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ പ്രണയം ഉണ്ടാകുമോ എന്ന് സംശയം തോന്നാം. എല്ലാ പ്രായത്തിലും ഒരു കൂട്ടുണ്ടാവുക എന്നത് എല്ലാവരും ആഗ്രഹിക്കുന്നതാണ്. 50 കഴിഞ്ഞ ആളുകളിൽ സ്നേഹിച്ച ആൾ നഷ്ടപ്പെടുക എന്നത് വലിയ ഒറ്റപ്പെടൽ ഉണ്ടാക്കും. 

പ്രണയിച്ച ആൾ ഒന്നും പറയാതെ ഒരു ദിവസം വിളിക്കാതെയായി എന്ന അവസ്ഥ ആലോചിച്ചിട്ടുണ്ടോ? ഗോസ്റ്റിങ് (Ghosting) എന്ന ഈ അവസ്ഥയിലൂടെ പലരും കടന്നുപോകുന്നുണ്ട്. എന്തുകൊണ്ടാണ് പ്രണയം അവസാനിച്ചതെന്നോ എന്ത് തെറ്റാണ് താൻ ചെയ്തതെന്നോ അറിയാതെ വല്ലാതെ വിഷമിച്ചുപോകുന്ന അവസ്ഥ. 

അതുപോലെതന്നെ ബ്രേക്കപ്പിനുശേഷം നിങ്ങളുടെ എക്സ് അവരുടെ സോഷ്യൽ മീഡിയയിൽ വളരെ സന്തോഷമുള്ളവരായി കാണപ്പെടുമ്പോൾ, മറ്റൊരാളുമായി കാണപ്പെടുമ്പോൾ ഒക്കെ മനസ്സ് തകർന്നു പോകുന്ന അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്.

ബ്രേക്കപ്പിനെ എങ്ങനെ നേരിടണം 

എല്ലാ പ്രായക്കാരിലും പ്രണയ പരാജയം അവർ സ്വയം വെറുക്കാനോ, സ്നേഹം നിഷേധിക്കപ്പെട്ടതിൽ വലിയ ദേഷ്യം തോന്നാനോ ഒക്കെയാണ് സാധ്യത. ഓരോ വ്യക്തികളുടെയും സ്വഭാവ രീതിയും, അവരുടെ ജീവിത സാഹചര്യങ്ങളെയും, ആത്മവിശ്വാസത്തെയും ഒക്കെ ബന്ധപ്പെട്ടതായിരിക്കും എങ്ങനെ പ്രണയപരാജയത്തോട് അവർ പ്രതികരിക്കുക എന്നത്. 

സോഷ്യൽ മീഡിയയിൽ എക്സ് (ex- boyfriend / ex- girlfriend) നെ ഫോളോ ചെയുക അവർ എന്തു ചെയ്യുന്നു എന്ന് നിരീക്ഷിക്കുക എന്നിവ അവസാനിപ്പിക്കണം. പ്രണയം അവസാനിച്ചു എന്ന സത്യം സാവധാനം അംഗീകരിക്കണം. നിങ്ങൾ ഡിപ്രസ്ഡ് ആയ അവസ്ഥയിലേക്ക് പോകുമ്പോൾ സുഹൃത്തുക്കളോടു സങ്കടങ്ങൾ ഷെയർ ചെയ്യുക.  ആവശ്യമെങ്കിൽ പ്രൊഫഷണൽ ഹെല്പ് സ്വീകരിക്കണം.

തിരുവല്ലയിലെ ബ്രീത്ത് മൈൻഡ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ലേഖിക. 

ടെൻഷൻ വരുമ്പോൾ മുടി പൊട്ടിക്കുക, ഇതിനെ നിസാരമായി കാണരുത്

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ