ചർമ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചെറുപ്പം നിലനിർത്താനും ഈ 'ഇല' ഉപയോഗിക്കാം; വീഡിയോയുമായി ലക്ഷ്മി നായർ

Published : Sep 08, 2021, 07:04 PM ISTUpdated : Sep 08, 2021, 07:34 PM IST
ചർമ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചെറുപ്പം നിലനിർത്താനും ഈ 'ഇല' ഉപയോഗിക്കാം; വീഡിയോയുമായി ലക്ഷ്മി നായർ

Synopsis

ചർമ്മത്തിലെ ചുളിവുകളും പാടുകളും പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാനുള്ള ഒരു 'ടിപ്' പങ്കുവയ്ക്കുകയാണ് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ. 

പ്രായം കൂടുന്തോറും ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകള്‍. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി. ചർമ്മത്തിലെ ചുളിവുകളും പാടുകളും പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാനുള്ള ഒരു 'ടിപ്' പങ്കുവയ്ക്കുകയാണ് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ. 

കറുവപ്പട്ടയുടെ ഇലയാണ് ഇതിനായി വേണ്ടത്. ചർമ്മത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കാനും യുവത്വം നിലനിർത്താനും കറുവപ്പട്ടയുടെ ഇല സഹായിക്കുമെന്നും  ലക്ഷ്മി പറയുന്നു. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചത്. 

കറുവപ്പട്ടയുടെ ഇലയെടുത്ത് കഷണങ്ങളാക്കി വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം നല്ല വറ്റി പകുതിയോ അതിലും കുറവോ ആകുന്നതു വരെ തിളപ്പിക്കാം. ശേഷം ഇത് അരിച്ചെടുത്ത് ചൂടാറാൻ വയ്ക്കുക. ഈ മിശ്രിതം ഫ്രഡ്ജിലും സൂക്ഷിക്കാം. ഇനി ഈ മിശ്രിതം ആവശ്യത്തിനെടുത്ത് മുഖത്ത് പുരട്ടാം. പതിവായി ഇത് ചെയ്യുന്നത് വളരെ മികച്ച ഫലം നൽകുമെന്നാണ് ലക്ഷ്മി നായർ പറയുന്നത്.

 

Also Read: മുഖസൗന്ദര്യത്തിന് വീട്ടിലുണ്ടാക്കാം ഈ ഫേസ് പാക്കുകള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?