'വീട്ടിലേയ്ക്ക് ഇനി വരരുത്'; പാമ്പിനെ സ്നേഹത്തോടെ ഉപദേശിക്കുന്ന സ്ത്രീ; വൈറലായി വീഡിയോ

By Web TeamFirst Published Sep 8, 2021, 5:27 PM IST
Highlights

വീട്ടുവളപ്പിലേയ്ക്ക് കയറിയ കുഞ്ഞൻ ഒരു മൂർഖനെ പുറത്തേയ്ക്ക് പറഞ്ഞുവിടുന്ന സ്ത്രീയാണ് വീഡിയോയിലെ താരം. ഒരു കുഞ്ഞിനോട് സംസാരിക്കുന്ന പോലെയാണ് അവര്‍ പാമ്പിനോട് സംസാരിക്കുന്നത്. 

പാമ്പുകളെ പലര്‍ക്കും പേടിയാണ്. ചിലര്‍ക്ക്  പാമ്പിനെ പേടിയില്ല എന്നുമാത്രമല്ല, പാമ്പിനെ പിടിക്കുന്നത് അവര്‍ക്ക് കൗതുകമുള്ള കാര്യവുമാണ്. ഇവിടെയിതാ വീട്ടിലേയ്ക്ക് കയറിവന്ന പാമ്പിനെ സ്നേഹത്തോടെ കൈകാര്യം ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വീട്ടുവളപ്പിലേയ്ക്ക് കയറിയ കുഞ്ഞൻ ഒരു മൂർഖനെ പുറത്തേയ്ക്ക് പറഞ്ഞുവിടുന്ന സ്ത്രീയാണ് വീഡിയോയിലെ താരം. ഒരു കുഞ്ഞിനോട് സംസാരിക്കുന്ന പോലെയാണ് അവര്‍ പാമ്പിനോട് സംസാരിക്കുന്നത്. വീട്ടിലേയ്ക്ക് ഇനി വരരുതെന്നും പാമ്പിന്റെ സുരക്ഷയ്ക്കായി മനുഷ്യ വാസമുള്ള സ്ഥലത്തേക്ക് ഇനി വരരുതെന്നും അവര്‍ അതിനോട് പറയുന്നയുണ്ട്.  

ഒരു വടിയുപയോ​ഗിച്ച് പാമ്പിന് വഴികാട്ടുകയും ഉറപ്പായും പിന്നീടൊരിക്കൽ കാണാമെന്നും അപ്പോൾ പാൽ നൽകാമെന്ന് യുവതി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇത്രയും കരുതലോടെ പാമ്പിനെ കൈകാര്യം ചെയ്ത സ്ത്രീയെ നിരവധി പേര്‍ അഭിനന്ദിക്കുകയും ചെയ്തു. 

 

Also Read: മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുതിന്നു; യുവാക്കള്‍ ഗുരുതരാവസ്ഥയില്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!