കരിപിടിച്ച പാത്രങ്ങൾ വെട്ടിതിളങ്ങാൻ ഇതാ നാല് ടിപ്സ്

By Web TeamFirst Published Oct 15, 2021, 10:34 PM IST
Highlights

എത്ര തേച്ചുരച്ച് കഴുകിയാലും കരി പിടിച്ച പാത്രങ്ങൾ വൃത്തിയാകുന്നില്ല എന്ന പരാതി ഇനി വേണ്ട. ഇതാ ചില പൊടിക്കെെകൾ...

പാത്രങ്ങളിൽ കരിപിടിച്ചാൽ പിന്നെ അതൊന്ന് മാറി കിട്ടാൻ പ്രയാസമാണ്. കരിപിടിച്ച പാത്രങ്ങൾ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കും? എത്ര തേച്ചുരച്ച് കഴുകിയാലും കരി പിടിച്ച പാത്രങ്ങൾ വൃത്തിയാകുന്നില്ല എന്ന പരാതി ഇനി വേണ്ട. ഇതാ ചില പൊടിക്കെെകൾ...

ഒന്ന്...

വിനാഗിരി ഉപയോഗിച്ച് കരിപിടിച്ച പാത്രം വൃത്തിയാക്കാവുന്നതാണ്. കരിപിടിച്ച പാത്രത്തിൽ വെള്ളം അതിൽ മൂന്ന് ടീസ്പൂൺ വിനാഗിരി ഒഴിക്കുക. ഒരു രാത്രി ഇങ്ങനെ വയ്ക്കുക. രാവിലെ, സാധാരണ സോപ്പ് ഉപയോഗിച്ച് പാത്രം വൃത്തിയാക്കിയാൽ കരി ഇളകിപ്പോകും.

രണ്ട്...

കരി പിടിച്ച പാത്രത്തിൽ നിന്ന് കറിയും ഭക്ഷണത്തിന്റെ അവശിഷ്ടവുമൊക്കെ നീക്കം ചെയ്യാൻ ഉപ്പ് സഹായിക്കും. ഇതിനായി വൃത്തിയാക്കേണ്ട പാത്രത്തിൽ ചെറിയ അളവിൽ ഉപ്പിട്ട് കുറച്ച് വെള്ളം തിളപ്പിക്കുക. പിന്നീട് പത്രം കഴുകുന്ന സ്ക്രബ്ബറിൽ അല്പം കൂടുതൽ ഉപ്പ് ചേർത്ത് പാത്രം മുഴുവനും നന്നായി സ്‌ക്രബ് ചെയ്യുക. 

മൂന്ന്...

പാത്രം കരിഞ്ഞത് ശ്രദ്ധിച്ചാലുടനെ ഭക്ഷണം നീക്കിയ ശേഷം ഈ പാത്രം ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുക. ഏകദേശം അര മണിക്കൂറിന് ശേഷം നോക്കിയാൽ കറിയും ഭക്ഷണ അവശിഷ്ടങ്ങളുമെല്ലാം ഇളകി വരുന്നതായി കാണാം.

നാല്...

പാത്രങ്ങൾ വൃത്തിയാക്കാൻ സഹായിക്കുന്ന മറ്റൊരു ചേരുവയാണ് ബേക്കിംഗ് സോഡ. ഇതിലെ ബ്ലീച്ചിങ് സവിശേഷത കരിഞ്ഞു പിടിച്ചതെല്ലാം എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും. പാത്രത്തിൽ ബേക്കിംഗ് സോഡാ ചേർത്ത് വൃത്താകൃതിയിൽ സ്‌ക്രബ് ചെയ്യുക എന്നതാണ്. ബേക്കിംഗ് സോഡ ഉപയോഗിച്ച് പത്രം സ്‌ക്രബ് ചെയ്യുന്നതിന് മുമ്പായി ഏകദേശം ഒരു മണിക്കൂർ എങ്കിലും പാത്രം നാരങ്ങാനീര് ചേർത്ത ചൂടുവെള്ളത്തിൽ മുക്കി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

നല്ല ആരോഗ്യത്തിനായി കൈകഴുകല്‍ തുടരാം; അറിയാം ഇക്കാര്യങ്ങള്‍...

click me!